അയർലണ്ടിന്റെ കൊച്ചു ഗായകൻ ആദിൽ അൻസാർ പാടിയ പുതിയ ക്രിസ്തീയ ഭക്തി ഗാനം പുറത്തിറങ്ങി

അയർലണ്ട്: അയർലണ്ട് മലയാളികളുടെ പ്രിയപ്പെട്ട കൊച്ചു മിടുക്കൻ ആദിൽ അൻസാർ പാടിയ അതിമനോഹരമായ പുതിയ ക്രിസ്തീയ ഭക്തി ഗാനം പുറത്തിറങ്ങി. സിയോൺ ക്ലാസിക്‌സിന്റെ ബാനറിൽ ജിനോ കുന്നുംപുറത്താണ് യൂട്യൂബിലൂടെ “മുളംതണ്ടിൽ ” എന്ന ഹൃദയസ്പർശിയായ ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
ഫാദർ മൈക്കൽ പനച്ചിക്കലിന്റെ അർത്ഥസമ്പൂർണമായ വരികൾക്ക് അതിമനോഹരമായി സംഗീതം നൽകിയത് പവിത്രൻ അമേച്ചൽ എന്ന മികവുറ്റ സംഗീത സംവിധായകനാണ്.


തന്റെ ഭക്തി സാന്ദ്രമായ സ്വര മാധുര്യം കൊണ്ട് കേൾവിക്കാരുടെ മനസ്സിൽ ഇടം നേടുകയാണ് 11 വയസുകാരനായ കൊച്ചു ഗായകൻ ആദിൽ അൻസാർ. ഇന്നലെ യൂട്യൂബിലൂടെ റിലീസ് ചെയ്ത ഈ ഗാനത്തിന് വളരെ നല്ല സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
അയർലണ്ടിന്റെ മനോഹാരിതയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് ഫോട്ടോഫാക്ടറി അയർലണ്ടിലെ മികവുറ്റ ഫോട്ടോഗ്രാഫേഴ്സ് ആയ ജിതിൻ മാത്യുവും ടിബിൻ ജോസഫും ചേർന്നാണ്.
അയർലണ്ടിൽ 5-ആം ക്ലാസ്സിൽ പഠിക്കുന്ന ആദിൽ കൊല്ലം കൊട്ടിയം സ്വദേശികളായ അൻസാറിന്റെയും അൻസിയുടെയും മൂത്ത മകനാണ്.

Share this news

Leave a Reply

%d bloggers like this: