കോർക്കിൽ തിരമാലയിൽ പെട്ട് ഒലിച്ചുപോയ സ്ത്രീയെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി

വെസ്റ്റ് കോര്‍ക്കിലെ Dunworley-ല്‍ തിരമാലയില്‍പ്പെട്ട് ഒലിച്ചുപോയ സ്ത്രീയെ ഐറിഷ് കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ടാണ് നീന്തല്‍ക്കാരിയായ ഇവര്‍ തിരമാലയില്‍പ്പെട്ട് കടലിലെ ഒരു ഗുഹയ്ക്കകത്ത് പെട്ടുപോയത്. Old Head/Seven Heads, Heli R115 എന്നീ കോസ്റ്റ് ഗാര്‍ഡ് യൂണിറ്റുകളാണ് ദുഷ്‌കരമായ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. ഗുഹയില്‍ നിന്നും രക്ഷപ്പെുത്തിയ സ്ത്രീക്ക് പാരാമെഡിക്കല്‍ സംഘം ചികിത്സ നല്‍കി. സംഭവം Irish Coast Guard ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: