കേരളത്തിൽ വികസിപ്പിച്ച   Ofabee Platform അയർലണ്ടിലെ ഒലിവർ ഗ്രൂപ്പ് ഏറ്റെടുത്തു

Kerala Startup Mission -നിൽ ആരംഭിച്ച സംരംഭം ആയ   Enfin Technologies -ന്റെ Ofabee Platform അയർലണ്ടിലെ ഒലിവർ ഗ്രൂപ്പ് സ്വന്തമാക്കി.  ഓൺലൈൻ വിദ്യാഭ്യാസത്തിന് സഹായിക്കുന്ന B2B, SaaS മോഡൽ  Platform ആണ്  Ofabee.

അയർലണ്ടിലെ e-learning കമ്പനി ആയ ഒലിവർ ഗ്രൂപ്പിന്റെ   Mykademy -യിൽ ആവും  Ofabee Platform  ഉപയോഗിക്കുക. ഇപ്പോഴുള്ള ഉപഭോക്താക്കളെ പുതിയ  Ofabee Platform  ലേയ്ക്ക് കാലക്രമേണ മാറ്റും.എത്ര യൂറോ ചെലവിട്ടാണ്  Ofabee വാങ്ങിയതെന്ന വിവരം പുറത്താക്കിയിട്ടില്ല.

വിവര സാങ്കേതിക രംഗത്തെ പുതിയ ആശയങ്ങളെ പ്രാവർത്തികമാക്കാൻ വേണ്ട സൗകര്യങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കൊടുക്കുന്നതാണ് Kerala Startup Mission (KSUM).  അയ്യപ്പൻ അശോകൻ , ശ്യാംകുമാർ പി.ജെ എന്നിവർ ചേർന്ന് ആരംഭിച്ച സ്ഥാപനമാണ്  Enfin Technologis.

തങ്ങളുടെ ഉപഭോക്താക്കൾക്ക് Ofabee Platform -ലൂടെ സേവനം കൂടുതൽ മൂല്യവത്താവുമെന്ന് ഒലിവർ ഗ്രൂപ്പിന്റെ ചെയർമാനും , സി.ഈ.ഓ യുമായ ബ്രെണ്ടൻ കവന അഭിപ്രായപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: