പാവപ്പെട്ടവരെ സഹായിക്കുക എന്ന സന്ദേശവുമായി 500,000 അടി നടക്കാൻ ഡബ്ലിനിലെ 10 വയസുകാരൻ; ഒപ്പം ചുവടു വച്ച് ഗാർഡ

വീടില്ലാത്ത പാവപ്പെട്ടവരെ സഹായിക്കുന്ന ചാരിറ്റി സംഘടനയായ Inner City Helping Homeless-ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തം പ്രചരണമാക്കിയ 10 വയസുകാരന് പിന്തുണയുമായി ഗാര്‍ഡ. സംഘടനാ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ പേരിലേയ്‌ക്കെത്തിക്കാനായി 6 ആഴ്ച കൊണ്ട് 500,000 അടി നടക്കുക എന്ന ദൗത്യമാണ് John Sweeny എന്ന ബാലന്‍ ഏറ്റെടുത്തിരിക്കുന്നത്.

ദൗത്യത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് Blanchardstown Station-ലെ ഗാര്‍ഡ അംഗങ്ങള്‍ ഞായറാഴ്ച John-നും കുടുംബത്തിനുമൊപ്പം Coolmine നിന്നും Carpenterstown, Laurel Lodge വഴി തിരികെ Blanchardstown station വരെ 9000 അടി നടന്നത്. John-നൊപ്പം ഗാര്‍ഡ ഉദ്യോഗസ്ഥര്‍ നില്‍ക്കുന്ന ഫോട്ടോയടക്കം Garda Síochána Dublin ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. John ഏവര്‍ക്കും പ്രോത്സാഹനമാണെന്നും ഗാര്‍ഡ പോസ്റ്റില്‍ കുറിച്ചു.

ഓരോ ദിവസവും 18000 അടി വീതം നടക്കുന്ന John ഇതുവരെ 400,000-ഓളം അടി നടന്നു കഴിഞ്ഞു.

Share this news

Leave a Reply

%d bloggers like this: