‘ദി ലോൺലി പ്ലാനറ്റിന്റെ യൂറോപ്പിലെ’ മികച്ച ബീച്ചുകളിൽ ഇടം നേടിയ ഐറിഷ് ബീച്ച് ഏതെന്നറിയാമോ??

പ്രമുഖ യാത്രാ പ്രസിദ്ധീകരണമായ ‘ദി ലോൺലി പ്ലാനറ്റ്’ തെരഞ്ഞെടുത്ത യൂറോപ്പിലെ മികച്ച ഇരുപത് ബീച്ചുകളുടെ പട്ടികയിൽ കീം ബേ പതിനെട്ടാമതെത്തി. ആദ്യ പത്തിലോ പതിനഞ്ചിലോ ഇടം നേടാനായില്ലെങ്കിൽ പോലും ഏറെ പ്രശംസകൾ കീം ബേ ഏറ്റുവാങ്ങി.

ബീച്ചുകൾ എപ്പോഴും മനുഷ്യന് കൗതുകവും ആശ്വാസവും പ്രദാനം ചെയ്യുന്ന ഇടങ്ങളാണ്. അതുകൊണ്ട് തന്നെ യാത്രികരും സാധാരണ ജനങ്ങളും ബീച്ചുകൾ ഏറെ ഇഷ്ടപ്പെടുന്നു. ‘ദി ലോൺലി പ്ലാനറ്റ്’ മികച്ച ബീച്ചുകളുടെ പട്ടിക തയ്യാറാക്കുന്നതും ഇതൊക്കെ കൊണ്ട് തന്നെയാകാം.

മയോ ബീച്ച് എന്നറിയപ്പെടുന്ന കീം ബേ, മയോ കൗണ്ടിയിലെ Achill ദ്വീപിന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു. യൂറോപ്യൻ ബീച്ചുകളിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് മയോ ബീച്ച്. അർദ്ധചന്ദ്രനെ ഓർമിപ്പിക്കുന്ന കടൽതീരം ഐറിഷ് കാലാവസ്ഥ പോലേ ശാന്തതയും ശക്തമായ കാറ്റാൽ നിരന്തരം കുളിർമയും യാത്രക്കാർക്ക് പ്രദാനം ചെയ്യുന്നു.

യൂറോപ്പിലെ മികച്ച ബീച്ചായി നോർവ്വേയിലെ ഹോക്ക്ലന്റ് ബീച്ച് തെരഞ്ഞെടുക്കപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: