NRI ആയി അയർലണ്ടിൽ താമസിക്കുന്ന നിങ്ങൾക്ക് നാട്ടിലെ വസ്തുവകകൾ വിൽക്കാൻ താല്പര്യമുണ്ടോ? എങ്കിൽ Capital Tax, Sales Tax എങ്ങനെ ബാധിക്കും?

NRI-കള്‍ ഇന്ത്യയിലെ തങ്ങളുടെ വസ്തുവകകള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഏതാനും കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഒരു സാധാരണ ഇന്ത്യക്കാരനെക്കാള്‍ ശ്രമകരവുമാണ് അത്. ആദ്യമായി, വില്‍ക്കാനാഗ്രഹിക്കുന്ന സ്ഥലം കൃഷിയിടമോ, ഫാം ഹൗസോ, പ്ലാന്റേഷനോ ആണെങ്കില്‍, അത് മറ്റൊരു NRI-ക്കോ, ഇന്ത്യന്‍ വശജനോ വില്‍ക്കാന്‍ സാധ്യമല്ല. മറിച്ച് വീടോ, വ്യാപാര സ്ഥാപനമോ, അവ പണിയാനുദ്ദേശിക്കുന്ന ഇടമോ ആണെങ്കില്‍ ഇതിന് തടസമില്ല.

ഇന്ത്യയിൽ വീടുകൾ വിൽക്കാൻ താൽപര്യപ്പെടുന്ന NRI-കൾ Capital Gains-ന് മേൽ നികുതി അടക്കേണ്ടതാണ്. Capital Gains ദീർഘകാലത്തേക്കാണോ ഹ്രസ്വകാലത്തേക്കാണോ എന്നതിനെ അനുസരിച്ചാണ് നികുതി തുക കണക്കാക്കുന്നത്. വീട് രണ്ട് വർഷത്തിന് മുകളിൽ കൈവശം ഇരുന്നതിന് ശേഷം വില്പന കഴിഞ്ഞ് അതിലുള്ള നിക്ഷേപത്തിനെയാണ് Long-Term Capital Gains (LTCG) എന്ന് പറയുന്നത്. രണ്ട് വർഷമോ അതിൽ കുറവോ ആണ് കൈവശം വച്ചിരുന്നതെങ്കിൽ അത് Short-Term Capital Gain tax (STCG) ആണ്.

അനന്തരാവകാശത്തിന്റെ കാര്യത്തിലും NRI-കൾക്ക് നികുതി ബാധ്യതകളും ബാധകമാണ്. വസ്തു പാരമ്പര്യമായി ലഭിച്ചിട്ടുണ്ടെങ്കിൽ, ഇത് Short-Term Capital Gain tax (STCG) , Long-Term Capital Gains (LTCG)  ഇവയിലേതാണെന്ന് കണക്കാക്കുന്നതിന് യഥാർത്ഥ ഉടമ വാങ്ങിയ തീയതിയാണ് പരിഗണിക്കുക. അത്തരമൊരു സാഹചര്യത്തിൽ വസ്തു വില മുൻ ഉടമ നൽകിയ വിലയായിരിക്കും.

*എത്ര ശതമാനം നികുതി അടയ്ക്കേണ്ടതായി വരും?

Long-Term Capital Gains (LTCG) -ന് 20% നികുതി ചുമത്തുകയും, നികുതി ചുമത്തേണ്ട മൊത്തം വരുമാനത്തെ അടിസ്ഥാനമാക്കി NRI-ക്ക് ബാധകമായ ആദായനികുതി സ്ലാബ് നിരക്കിൽ Short-Term Capital Gain tax (STCG)-ന് നികുതി ഏർപ്പെടുത്തുകയും ചെയ്യും.

* TDS കിഴിവ്

ഒരു NRI വസ്തു വിൽ‌ക്കുമ്പോൾ‌, വാങ്ങുന്നയാൾ‌ക്ക് TDS 20% കുറയ്ക്കാൻ ബാധ്യതയുണ്ട്. വസ്തു 2 വർഷത്തിന് മുമ്പ് വിറ്റുപോയെങ്കിൽ (വാങ്ങിയ തീയതിയിൽ നിന്ന് കുറച്ചാൽ) 30% TDS ബാധകമാണ്.

* Capital gain-ന് മേൽ എങ്ങനെ നികുതി ലാഭിക്കാം?

ഇന്ത്യയിൽ വസ്തു വിൽക്കുമ്പോൾ Long-Term Capital Gains (LTCG) -ന് NRI-കൾക്ക് സെക്ഷൻ 54, സെക്ഷൻ 54EC എന്നിവ പ്രകാരം ഇളവുകൾ അനുവദിക്കാം.

Share this news

Leave a Reply

%d bloggers like this: