കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; 12,000-ഓളം സംഭവങ്ങളിൽ പിഴ ചുമത്തിയതായി ഗാർഡ

അയർലൻഡിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 12000-ഓളം സംഭവങ്ങളിൽ ഗാർഡ ഇതുവരെ പിഴ ഈടാക്കിയതായി റിപ്പോർട്ട്.

9201 പേരിൽ നിന്നും അനാവശ്യ യാത്ര നടത്തിയതിന് 100 യൂറോ വീതവും, 820 പേരിൽനിന്ന് അനാവശ്യ യാത്രയ്ക്കായി
എയർപോർട്ടിൽ എത്തിയ നിൻറെ പേരിൽ 500 യൂറോ വീതവും ആണ് ചുമത്തിയിട്ടുള്ളത്.
വീടുകളിൽ പാർട്ടി നടത്തിയ 416 പേർക്ക് 500 യൂറോ വീതം പിഴ ഇട്ടപ്പോൾ പാർട്ടികളിൽ പങ്കെടുത്ത 1416 പേർക്ക് 150 യൂറോ വീതവും പിഴയിട്ടു. മാസ്ക് ധരിക്കാത്ത 218 പേർക്ക് 80 യൂറോ വീതം പിഴ ഇട്ടപ്പോൾ അയർലണ്ടിലെ നിയന്ത്രണങ്ങൾ പാലിക്കാത്ത 103 സ്ഥിരതാമസകാരല്ലാത്ത വിദേശികൾക്ക്‌ 100 യൂറോ വീതവും ഗാർഡ പിഴ ചുമത്തി.

വാരാന്ത്യങ്ങളിൽ ആണ് ഏറ്റവും കൂടുതൽ പിഴ ചുമത്തപ്പെട്ടതെന്ന് ഗാർഡ വ്യക്തമാക്കി. പിഴ ലഭിച്ചവരിൽ 75% പേരും പുരുഷന്മാരാണ്. എക്സർസൈസ് അടക്കമുള്ള കാര്യങ്ങൾക്കായി ആളുകൾ 5 കി.മീ പരിധി ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, നിയന്ത്രണങ്ങൾ പാലിക്കാത്തവരെ പിടികൂടുന്നത് കർ ശനമായി തുടരുമെന്നും ഗാർഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: