റോവർ ചൊവ്വയിൽ ചലിപ്പിച്ചു.ചരിത്ര ദൗത്യം പൂർത്തീകരിച്ച് നാസ.

പേഴ്സിവിയറൻസ് എന്ന് പേരിട്ടിരിക്കുന്ന നാസയുടെ rover ചൊവ്വയിൽ ചലിച്ചതോടെ വളരെ സന്തോഷത്തിലാണ് ശാസ്ത്രജ്ഞർ. ഏകദേശം 21 അടി ദൂരം സഞ്ചരിച്ചു എന്നാണ് നാസ പുറത്തുവിട്ട വിവരം.

ചൊവ്വയിൽ ഇറങ്ങി രണ്ടാഴ്ച്ചയോളം ജീവന്റെ സാധ്യതകളെപ്പറ്റിയുള്ള തെളിവുകൾ അന്വേഷിച്ചതിന് ശേഷമാണ് rover തൽസ്ഥാനത്ത് നിന്ന് അനങ്ങിയത്. 33 മിനിറ്റോളം നീണ്ടുനിന്ന ഡ്രൈവ് വളരെ സുഗമമായി അവസാനിച്ചു. മുന്നോട്ടും പിന്നോട്ടും പിന്നെ ഒരു തിരിവുമാണ് rover ചലിച്ചത്. നാസയുടെ ജെറ്റ് പ്രൊപ്പൾഷൻ ലബോറട്ടറിയാണ് ചൊവ്വയിൽ rover ചലിച്ച ചിത്രങ്ങൾ പുറത്ത് വിട്ടത്.

roverന്റെ പ്രവർത്തനം മികച്ച് നിൽക്കുമ്പോഴും നേരിയ പിഴവുകളോ കേടുപാടുകളോ വരാതെയിരിക്കാൻ ജാഗ്രതയോടെ ഇരിക്കുകയാണ് ശാസ്ത്രജ്ഞർ. Ingenuity എന്ന ചെറിയ ഒരു പരീക്ഷണ ഹെലികോപ്റ്റർ പേറിയാണ് പേഴ്സിവിയറൻസ് പോയത്. ഒരു ഹെലികോപ്റ്ററിന് ഇറങ്ങാൻ ഉതകുന്ന പ്രതലത്തിലാണ് പേടകം ഇറങ്ങിയത്. അതിനെ ആ പ്രതലത്തിന് പുറത്തെത്തിച്ച് Ingenuityയെ പുറത്തു കൊണ്ടുവരിക എന്നതാണ് നാസയുടെ പദ്ധതി.

ചൊവ്വയിൽ ഇറങ്ങുന്ന ഒൻപതാമത്തെ യു എസ് ബഹിരാകാശ പേടകമാണ് പേഴ്സിവിയറൻസ്. ചൈന തങ്ങളുടെ താരതമ്യേന ചെറിയ ഒരു പേടകം മാസങ്ങൾക്കുള്ളിൽ ചൊവ്വയിൽ ഇറക്കാനുള്ള ശ്രമത്തിലാണ്. പേഴ്സിവിയറൻസിന്റെ touch down site മരണപ്പെട്ട വിഖ്യാത എഴുത്തുകാരി ഒക്ടേവിയ ഇ ബട്ലറിന്റെ പേരിൽ അറിയപ്പെടുമെന്ന് നാസയിലെ ശാസ്ത്രജ്ഞർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: