അയർലണ്ടിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; മെയ് 4 മുതൽ ലഭിക്കുന്ന ഇളവുകൾ ഇവ

അയര്‍ലണ്ടിലെ ദിവസേനയുള്ള കോവിഡ് കേസുകളില്‍ കുറവ് വന്നതോടെ മെയ് മാസം മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. Recovery and Resilience: The Path Ahead plan എന്നാണ് സര്‍ക്കാര്‍ ഇതിനെ വിളിക്കുന്നത്. മഹാമാരിയില്‍ നിന്നുമുള്ള കരകയറലിന്റെ ആദ്യഘട്ടമാണ് ഇത്. ഏതാനും മേഖകളില്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നുണ്ടെങ്കിലും കരുതലും ജാഗ്രതയും തുടരണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ഏതൊക്കെ മേഖലകള്‍ക്കാണ് ഇളവ് ലഭിക്കുക, ഏതൊക്കെ തിയതി മുതലാണ് അവ ആരംഭിക്കുക എന്നീ വിശാംശങ്ങള്‍ ചുവടെ:

മെയ് 4 മുതല്‍

എല്ലാവിധ കെട്ടിനിര്‍മ്മാണ പ്രവൃത്തികളും പുനരാരാംഭിക്കും

പുറം സ്ഥലങ്ങളിലെ ജോലിക്കാര്‍ക്ക് ജോലി ആരംഭിക്കാം (ഉദാ: വിന്‍ഡോ ക്ലീനിങ്, മെയിന്റനന്‍സ്)

മെയ് 10 മുതല്‍

കൗണ്ടികള്‍ക്കിടയില്‍ യാത്ര അനുവദിക്കും

പരമാവധി 3 വീട്ടുകാര്‍ക്ക്, അല്ലെങ്കില്‍ വിവിധ വീടുകളില്‍ നിന്നുള്ള 6 പേര്‍ക്ക് മറ്റ് വീടുകളിലെ ഗാര്‍ഡനില്‍ ഒത്തുചേരാം

പുറം സ്ഥലങ്ങളില്‍ പരമാവധി 15 പേര്‍ക്ക് ഒത്തുകൂടാം

പുറം സ്ഥലങ്ങളിലെ ട്രെയിനിങ്ങിന് പരമാവധി 15 പേര്‍

അപ്പോയിന്റ്‌മെന്റ് പ്രകാരം click & collect സര്‍വീസ് പുനരാരാംഭിക്കാം, പുറം സ്ഥലങ്ങളില്‍ റീട്ടെയില്‍ കടകള്‍ തുറക്കും

ഹെയര്‍ഡ്രസ്സേഴ്‌സ്, ബാര്‍ബര്‍മാര്‍, ബ്യൂട്ടീഷ്യന്‍സ് മുതലായവര്‍ക്ക് അപ്പോയിന്റ്‌മെന്റ് നല്‍കി മാത്രം കസ്റ്റമറെ സ്വീകരിക്കാം.

ഗാലറി, മ്യൂസിയം, ലൈബ്രറി, സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുറക്കും

സംസ്‌കാരച്ചടങ്ങുകളില്‍ പരമാവധി 50 പേര്‍

വിവാഹത്തിന് പരമാവധി 50 അതിഥികള്‍. കെട്ടിടത്തിനകത്തെ റിസപ്ഷനില്‍ പരമാവധി 6 പേര്‍. പുറത്താണെങ്കില്‍ പരമാവധി 15 പേര്‍.

പൊതുഗതാതത്തില്‍ 50% കപ്പാസിറ്റിയില്‍ ആളുകളെ കയറ്റാം.

പ്രോപ്പര്‍ട്ടികള്‍ കാണാന്‍ പോകുമ്പോള്‍ Property Service Provider-മാരുയുള്ള മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് നിര്‍ബന്ധം.

വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രത്യേകം ഇളവുകള്‍- Johnson& Johnson വാക്സിന്റെ ഒരു ഡോസ് എടുത്തവര്‍ക്ക് (ഈ വാക്സിന് ഒരു ഡോസ് മാത്രമേ ആവശ്യമുള്ളൂ), വാക്സിനേഷന് 2 ആഴ്ചയ്ക്ക് ശേഷം വീടുകള്‍ക്കുള്ളില്‍ ഒത്തുചേരാം. AstraZenica-യുടെ ആദ്യ ഡോസ് എടുത്തവര്‍ക്ക് നാല് ആ്ചയ്ക്ക് ശേഷവും ഒത്തുചേരാം.

Pfizer ആണ് എടുക്കുന്നതെങ്കില്‍, രണ്ട് ഡോസും എടുത്താല്‍ മാത്രം ഒരാഴ്ചയ്ക്ക് ശേഷം ഒത്തുചേരാം. Moderna വാക്സിന്‍ ആണെങ്കില്‍ രണ്ട് ഡോസും എടുത്ത ശേഷം രണ്ടാഴ്ചയ്ക്ക് ശേഷം ഒത്തുചേരാം.

മെയ് 17 മുതല്‍

ബാക്കിയുള്ള എല്ലാ റീട്ടെയില്‍ കടകളും തുറക്കാം.

ജൂണ്‍ 3 മുതല്‍ (സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രം അന്തിമതീരുമാനം)

ഹോട്ടലുകള്‍, B&B, self catering സംവിധാനമുള്ള ഹോസ്റ്റലുകള്‍ എന്നിവ തുറക്കാം. പക്ഷേ സര്‍വീസുകള്‍ രാത്രി തങ്ങുന്നവര്‍ക്ക് മാത്രം.

ജൂണ്‍ 7 മുതല്‍

മറ്റ് വീട്ടുകാരെ സ്വന്തം വീട്ടില്‍ അനുവദിക്കാം.

6 പേര്‍ക്ക് വരെ കെട്ടിടത്തിന് പുറത്ത് ഭക്ഷണം/പാനീയം വിളമ്പാവുന്ന രീതിയില്‍ റസ്റ്ററന്റുകളും ബാറുകളും തുറക്കാം.

വിവാഹ റിസപ്ഷന് പരമാവധി 25 പേര്‍.

കാണികളില്ലാതെ കായികമത്സരങ്ങള്‍ സംഘടിപ്പിക്കാം

ജിമ്മുകള്‍, സ്വിമ്മിങ് പൂളുകള്‍, leisure centres എന്നിവ വ്യക്തിഗത ട്രെയിനിങ്ങിനായി തുറക്കാം.

Share this news

Leave a Reply

%d bloggers like this: