ഇൻകം പ്രൊട്ടക്ഷൻ പോളിസികൾ ഇപ്പോൾ 10% ഡിസ്‌കൗണ്ട് നിരക്കിൽ

തൊഴിലിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ് മിക്കവരും mortgage, rent, മറ്റുബില്ലുകൾ എന്നിവയ്ക്ക് ഉള്ള തുക കണ്ടെത്തുന്നത്. പരുക്കുകളോ രോഗങ്ങളോ മൂലം ജോലി ചെയ്യുവാൻ സാധിക്കാതെ വരുന്ന ആളുകളുടെ എണ്ണം പ്രതിവർഷംവർദ്ധിച്ചു വരുകയാണ്. ഏതെങ്കിലും ഒരു അവസ്ഥയിൽ ജോലിക്കു പോകുവാൻ ‍ കഴിയാതെ വന്നാൽ ‍ social welfare (പ്രതിവാരം ഇരുന്നൂറോളം യൂറോ) രണ്ടുവർഷം വരെ ലഭിക്കുമെങ്കിലും ഇതു മാസ അടവുകൾക്ക് പോലും തികയുകയില്ല എന്നതാണ് വേദനാജനകമായ സത്യം. ആരോഗ്യ പ്രശ്നങ്ങൾ മൂലം ജോലിക്കുപോകുവാൻ കഴിയാതെ ജീവിതച്ചിലവുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഇന്‍കം ‍പ്രൊട്ടക്ഷൻ പ്ലാനുകളുടെപ്രസക്തി ഏറിവരുന്നത്.

എന്താണ് ഇന്‍കം പ്രൊട്ടക്ഷൻ ‍ പ്ലാൻ ?

പരിക്കുകളോ അസുഖങ്ങളോ മൂലം ജോലിചെയുവാൻ കഴിയുന്നില്ലെങ്കിൽ , സാലറിയുടെ 75% വരെ പരിരക്ഷ നല്‍കുവാൻ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു പ്ലാൻ‍ ആണ് ഇന്‍കം പ്രൊട്ടക്ഷൻ ‍ അഥവാ സാലറി പ്രൊട്ടക്ഷൻ ‍ ‍. പോളിസി ഉടമ സൗഖ്യമായി തിരിച്ചു ജോലിയിലേക്കു മടങ്ങുകയോ വിരമിക്കുകയോ ചെയ്യുന്നത് വരെ സ്ഥിര വരുമാനം ലഭിക്കും എന്നതാണ് ഇതിന്‍റെ മുഖ്യആകർഷണം . ഇന്‍കം പ്രൊട്ടക്ഷന്‍ പ്ലാനുകൾ ഇപ്പോൾ മിക്ക മേഖലകളിലും ജോലിചെയ്യുന്നവര്‍ക്ക് ലഭ്യമാണ്.

മാസ അടവ് എത്രവരും?

ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന പ്രതിവര്‍ഷ ബെനഫിറ്റ്, retirement age, പ്രായം മുതലായവയെ ആശ്രയിച്ചാണ് ഇന്‍കം പ്രൊട്ടക്ഷന്‍റെ മാസ അടവ് കണക്കാക്കുന്നത്. ഉദാഹരണമായി mortgage, rent എന്നിവ മാത്രം കവർ ചെയ്യുന്ന വിധത്തിൽ എടുക്കുന്ന ഒരു പ്ലാനിനു 30 മുതൽ 40 യൂറോ വരെ മാസ അടവ് വരുന്നതാണ്. എന്നിരുന്നാലും, ഈ പ്രീമിയത്തിൽ 40% വരെ tax relief ലഭിക്കുന്നതുമൂലം, 24 യൂറോ വരെ മാത്രമേ net premium വരുന്നുള്ളു.

പലതരം ഇന്‍കം പ്രൊട്ടക്ഷൻ പ്ലാനുകൾ ‍ ഐറിഷ് മാര്‍ക്കറ്റില്‍‍ ലഭ്യമാണ്. വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്ത് അനുയോജ്യമായ പ്ലാനുകൾ ഉചിതമായ നിരക്കിൽ‍ തിരഞ്ഞെടുക്കുവാൻ, അയർലണ്ടിൽ Financial Advisor ആയി നിരവധി വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ള സൈജു തോമസിനെ ബന്ധപ്പെടാവുന്നതാണ്.

ഇൻകം പ്രൊട്ടക്ഷൻ പോളിസികൾ ഇപ്പോൾ 10% ഡിസ്‌കൗണ്ട് നിരക്കിൽ Independent Financial Broker ആയ Finance Choice ൽ നിന്നു ലഭ്യമാണു് . ഈ ഓഫർ ജൂലൈ 31 വരെ ലഭിക്കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: