സ്മാർട്ട് ഇൻവെസ്റ്റർ – നമുക്കെന്തറിയാം ?

ഫണ്ട് , ഷെയർ മാർക്കറ്റ്, ഇൻവെസ്റ്റ്മെന്റ് ഇതൊക്കെ ഏതോ കുത്തക മുതലാളിത്ത അജണ്ടയും തീർത്തും ജീവിതത്തിൽ ഒഴിവാക്കേണ്ടതാണെന്നും വിശ്വസിക്കുന്ന ചില സുഹൃത്തുക്കൾ ഉണ്ടായിരിന്നു. അവരുടെ ഏറ്റവും വലിയ ആശ്വാസം ബാങ്കിൽ പൈസ നിക്ഷേപിക്കലും കാലാ കാലങ്ങളിൽ ആ പലിശ കൂടുന്നത് കണ്ടു സന്തോഷിക്കലുമായിരുന്നു. ഇന്ന് അവരിൽ പലരും ചിന്ത മാറ്റിക്കഴിഞ്ഞു.

സ്റ്റോക്ക് മാർക്കറ്റ് നവ ജീവിത സൃഷ്ടി ആണ് എന്ന് കരുതുന്നവർക്ക് വേണ്ടി . 1602 ഇൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ആആണ് ആദ്യത്തെ സ്റ്റോക്ക് മാർക്കറ്റ് സ്ഥാപിച്ചത്. Investopedia എന്ന പോപ്പുലർ വെബ്സൈറ്റ് പ്രകാരം ചരിത്രപരമായി ഏറ്റവും കൂടുതൽ ലാഭം നേടിത്തന്ന നിക്ഷേപവും സ്റ്റോക്ക് മാർക്കറ്റ് തന്നെ. S &P 500 എന്ന ഇൻഡക്സ് തന്നെ ആവറേജ് 10 % റിട്ടേൺ നേടി തന്നിട്ടുണ്ട്. ചുരുക്കത്തിൽ കാരണവർമാർ 1920 ഇൽ വെറും നൂറു യൂറോ സ്റ്റോക്ക് മാർക്കറ്റിൽ നമുക്കായി നിക്ഷേപിച്ചിരുന്നെങ്കിൽ  ഇന്നത് 1.38 മില്യൺ ആയേനെ എന്ന് . ഡബ്ലിന് മാലഹൈഡിൽ ഒരു seafront ബംഗ്ലാവ് വാങ്ങാൻ അപ്പാപ്പൻറെ നൂറു യൂറോ മതിയായിരുന്നേനെ.

റിസ്ക് ഒട്ടുമില്ലാതെ ബാങ്ക് പലിശ നേടി സമ്പന്നരാകാം എന്ന ചിന്ത കാലഹരണപ്പെട്ടു കഴിഞ്ഞു. സ്മാർട്ട് ഇൻവെസ്റ്റ്മെന്റ് എന്നാൽ പല assets ചേർത്തുള്ള ഒരു പോർട്ട്ഫോളിയോ ആണെന്ന് സ്കൂൾ പിള്ളേർ വരെ പഠിക്കുന്നു. പല തരത്തിലും നമ്മൾ ഇതിൽ ആൾറെഡി ഇറങ്ങിക്കഴിഞ്ഞു. ഒരു വീട് വാങ്ങിയ ആൾ സ്വയം അറിയാതെ തന്നെ പ്രോപ്പർട്ടി അസ്സെറ്റ് ക്ലാസ് മെംബർ ആയി.

അമിതജ്ഞാനം ആവശ്യമില്ലാതെ ഫണ്ടുകൾ വഴി നമുക്ക് സ്റ്റോക്ക് മാർക്കറ്റ് റിട്ടേൺ നേടാം. നിങ്ങളുടെ ഫണ്ട് നന്നായി പെർഫോം ചെയ്യണം എന്നത് ഫണ്ട് മാനേജർമാരുടെ ആവശ്യം കൂടി ആണ്. അവർ പലരുടെയും ശമ്പളം തന്നെ റിട്ടേൺ ആയി  ബന്ധപ്പെട്ടിരിക്കുന്നു.

ഇക്വിറ്റി ഷെയർ മാത്രം കൂടാതെ പ്രോപ്പർട്ടി , ഗോൾഡ്, ബോണ്ടുകൾ എന്നിങ്ങനെ നാനാ തരം വക ഭേദങ്ങൾ  portfolio വിൽ ഉൾപ്പെടുത്താം.

മാത്രമല്ല സേവിങ്സ് പ്ലാൻ, പെൻഷൻ പ്ലാൻ , ഹൌസ് ഡെപ്പോസിറ്റ് പ്ലാൻ, ചൈൽഡ് എഡ്യൂക്കേഷൻ പ്ലാൻ എന്നിങ്ങനെ നിരവധി തരം ഇൻവെസ്റ്റ്മെന്റ് അവസരങ്ങൾ നിങ്ങൾക്ക് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ തന്നിരിക്കുന്ന ലിങ്കിൽ ബന്ധപ്പെടുക. 

https://financiallife.ie/management/joseph-ritesh

Share this news

Leave a Reply

%d bloggers like this: