അയർലൻഡിലേക്കുള്ള വിസിറ്റിങ് വിസ സേവനം സെപ്റ്റംബർ 13 മുതൽ

അയര്‍ലണ്ടില്‍ വിസിറ്റിങ് വിസ (Short stay entry visa) അനുവദിക്കുന്നത് സെപ്റ്റംബര്‍ 13 മുതല്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍. കോവിഡ് ബാധിച്ചത് കാരണം കഴിഞ്ഞ വര്‍ഷം നിര്‍ത്തിവച്ച സേവനം, രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കോവിഡുമായി ബന്ധപ്പെട്ട എല്ലാ വിസാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതായും, അതേസമയം വാക്‌സിനേഷന്‍ തെളിവ്, നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് അടക്കമുള്ള കാര്യങ്ങള്‍ തുടര്‍ന്നും ഹാജരാക്കേണ്ടതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

comments

Share this news

Leave a Reply

%d bloggers like this: