അയർലൻഡിലെ ഇന്ത്യൻ എംബസിയിൽ 1,985 യൂറോ മാസ ശമ്പളത്തിൽ ക്ലർക്കായി ജോലി ചെയ്യാം

അയര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസിയിലേയ്ക്ക് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥികളെ തേടുന്നു.

ഏതെങ്കിലും യൂണിവേഴ്‌സിറ്റി ഡിഗ്രി, ഇംഗ്ലിഷ് ഭാഷയില്‍ പ്രാവീണ്യം, ഐടി മേഖലയില്‍ (എംഎസ് വേര്‍ഡ്, എക്‌സല്‍, പവര്‍ പോയിന്റ്, വെബ് അപ്ലിക്കേഷന്‍സ്, അനലിറ്റിക് ടൂള്‍സ്, CMS) വൈദഗ്ദ്ധ്യം, മറ്റുള്ളവരുമായി സംസാരിക്കാനും കാര്യങ്ങള്‍ മനസിലാക്കാനുമുള്ള കഴിവ്, ഇവാലുവേഷന്‍, റിപ്പോര്‍ട്ടിങ്, മോണിറ്ററിങ് എന്നിവ ചെയ്യാനുള്ള കഴിവ് എന്നിവയാണ് യോഗ്യതകള്‍. 22 മുതല്‍ 40 വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ തസ്തികയില്‍ നേരത്തെ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹവുമായി അടുത്ത് പ്രവര്‍ത്തിക്കുക, അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുക, പരിപാടികളില്‍ പങ്കെടുക്കുക, മാധ്യമങ്ങളുമായി ബന്ധപ്പെടുക, സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുക മുതലായ ജോലികളാണ് ചെയ്യേണ്ടി വരിക.

മാസശമ്പളം (തുടക്കം): 1,985/- യൂറോ.

താല്‍പര്യമുള്ളവര്‍ CV അയയ്ക്കുക:
Mr. P. K. Sahu
Head of Chancery
Embassy of India
69 Merrion Road
Ballsbridge
Dublin-4
Email: hoc.dublin@mea.gov.in

അവസാന തീയതി: സെപ്റ്റംബര്‍ 17, 2021.

ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഴുത്തുപരീക്ഷയും, ഇന്റര്‍വ്യൂവും ഉണ്ടായിരിക്കും.

Share this news

Leave a Reply

%d bloggers like this: