ഓൾ അയർലൻഡ് ഗെയ്ലിക്ക് ഫുട്ബോൾ ചാമ്പ്യൻമാരായി Tyrone

ഓള്‍ അയര്‍ലണ്ട് സീനിയര്‍ ഗെയ്‌ലിക്ക് ഫുട്‌ബോള്‍ കിരീടം Tyrone-ന്. ഫൈനലില്‍ Mayo-യെ തകര്‍ത്താണ് Tyrone 2008-ന് ശേഷം ആദ്യമായി കിരീടം തിരിച്ചുപിടിച്ചത്.

സ്‌കോര്‍: Tyrone 2-14 (20 പോയിന്റ്), Mayo 0-15 (15 പോയിന്റ്)

ഇത് നാലം തവണയാണ് Tyrone, ഓള്‍ അയര്‍ലണ്ട് കിരീടം സ്വന്തമാക്കുന്നത്. അതേസമയം 1951-ന് ശേഷം പലതവണ ഫൈനലില്‍ പ്രവേശിച്ചിട്ടും കിരീടനേട്ടം എത്തിപ്പിടാക്കാനാകാത്ത Mayo-യുടെ ദുരിതം വീണ്ടും തുടര്‍ന്നു.

ഡബ്ലിനിലെ Croke Park സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ മികച്ച പ്രതിരോധനിരയുടെ പ്രകടനം കൂടിയാണ് Tyrone-നെ ഇത്തവണത്തെ ചാംപ്യന്മാരാക്കിയത്. പ്രതിരോധനിരയിലെ കളിക്കാര്‍ ഓരോരുത്തരും മികച്ച രീതിയില്‍ കളി നിയന്ത്രിച്ചപ്പോള്‍ ഒരു ടീം എന്ന നിലയില്‍ Mayo-യുടെ മുന്നേറ്റങ്ങളെ പ്രതിരോധിക്കുന്നതിലും സംഘം വിജയിച്ചു.

ഇതിനു മുമ്പ് 1951-ല്‍ Meath-നെ തോല്‍പ്പിച്ചാണ് Mayo തങ്ങളുടെ അവസാന കിരീടം നേടിയത്.

Share this news

Leave a Reply

%d bloggers like this: