പെൻഷൻ, സാമൂഹികക്ഷേമധനം വർദ്ധിപ്പിക്കും; പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക പാക്കേജ്; വരാനിരിക്കുന്ന ബജറ്റിനെപ്പറ്റി സൂചന നൽകി വരദ്കർ

അടുത്ത മാസം അവതരിപ്പിക്കാനിരിക്കുന്ന പുതിയ ബജറ്റില്‍ സര്‍ക്കാര്‍ പെന്‍ഷന്‍, സാമൂഹികക്ഷേമധനം എന്നിവയില്‍ വര്‍ദ്ധനയുണ്ടാകുമെന്ന പ്രഖ്യാപനം പ്രതീക്ഷിക്കാമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് വരദ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Co Meath-ല്‍ വച്ചുനടന്ന Fine Gael പാര്‍ട്ടിയുടെ കൂടിയാലോചനയ്ക്കിടെയായിരുന്നു ജനങ്ങള്‍ക്ക് പ്രതീക്ഷ പകരുന്ന കാര്യം വരദ്കര്‍ പങ്കുവച്ചത്. അതേസമയം വര്‍ദ്ധന എത്രയായിരിക്കുമെന്ന് കൃത്യമായ കണക്കുകളൊന്നും അദ്ദേഹം നല്‍കിയില്ല.

ഇവയ്ക്ക് പുറമെ ഇടത്തരം വരുമാനമുള്ളവര്‍ക്ക് ടാക്‌സ് പാക്കേജ്, ക്ഷേമ പാക്കേജ്, പെന്‍ഷന്‍ പാക്കേജ് എന്നിവയും പുതിയ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ. കോവിഡ് കാരണം വ്യാപാരം സ്തംഭിച്ച സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സഹായധനം പ്രഖ്യാപിക്കുമെന്നും വരദ്കര്‍ പറഞ്ഞു. ഓരോ വിഭാഗത്തിലുമുള്ള സഹായധനം എത്രയായിരിക്കണമെന്ന് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെടുക്കുക.

ജീവിതച്ചെലവ് വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ ആവശ്യമാണെന്നാണ് വരദ്കറുടെ നിലപാട്. രാജ്യത്ത് വീണ്ടും പണപ്പെരുപ്പം കണ്ടുതുടങ്ങിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യാമായാല്‍ കോവിഡ് കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് അനുഗ്രഹമാകുമെന്നാണ് കരുതപ്പെടുന്നത്.

comments

Share this news

Leave a Reply

%d bloggers like this: