ഡബ്ലിനിൽ വീണ്ടും കത്തിക്കുത്ത്; രണ്ടു കൗമാരക്കാർ ആശുപത്രിയിൽ

ഡബ്ലിൻ East Wall പ്രദേശത്തു വച്ച് കത്തിക്കുത്തേറ്റ രണ്ടു കൗമാരക്കാർ ആശുപത്രിയിൽ. ഇന്നലെ രാത്രിയായിരുന്നു സംഭവം.

16 വയസുകാരായ രണ്ടു പേരെ രാത്രി 8.30-ഓടെ ചർച്ച് റോഡിൽ വച്ച് ഒരു കൂട്ടം യുവാക്കൾ ആക്രമിക്കുകയായിരുന്നു എന്നാണ് ഗാർഡ പറയുന്നത്. ഇരുവരെയും Mater Misericordiae University Hospital-ൽ പ്രവേശിപ്പിച്ചതായും പരിക്ക് ഗുരുതരമല്ലെന്നും ഗാർഡ വ്യക്തമാക്കി.

സംഭവത്തെ പറ്റി എന്തെങ്കിലും വിവരം ഉള്ളവരോ, ഇന്നലെ രാത്രി 8.15-നും 8.30-നും ഇടയ്ക്ക് ചർച്ച് റോഡിൽ ഉണ്ടായിരുന്നവരോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാർഡ അറിയിച്ചു:
Store Street Garda Station on 01 666 8000, the Garda Confidential Line on 1800 666 111, or any Garda Station.

അതേസമയം ഡബ്ലിൻ നഗരത്തിൽ കത്തിക്കുത്ത് സംഭവങ്ങൾ പതിവാകുന്നത് നാട്ടുകാരിൽ ഭീതി നിറയ്ക്കുകയാണ്. സ്വയ രക്ഷയ്ക്കായി കത്തി കൊണ്ടുനടക്കുന്ന പലരും തർക്കങ്ങളും മറ്റും ഉണ്ടാകുമ്പോൾ അതെടുത്തു പ്രയോഗിക്കുന്നതാണ് പ്രശ്നങ്ങളിലേക്ക് നയിക്കുന്നതെന്ന് ഗാർഡ നേരത്തെ സൂചിപ്പിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: