പാതിരാത്രി ഉച്ചത്തിൽ പാട്ടും ബാൻഡ് പരിപാടിയും; ഡബ്ലിനിലെ പബ്ബിന് 1,000 യൂറോ പിഴ

രാത്രി വൈകി ഉച്ചത്തില്‍ പാട്ട് വച്ച ഡബ്ലിനിലെ പബ്ബിന് 1,000 യൂറോ പിഴയിട്ട് കോടതി. The Oasis Bar Ltd-ന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന Sin e പബ്ബിനാണ് പിഴയും, അതിന് പുറമെ കേസ് നടത്തിപ്പ് ചെലവായ 2,658 യൂറോ സിറ്റി കൗണ്‍സിലിന് നല്‍കാനും ഡബ്ലിന്‍ ജില്ലാ കോടതി ഉത്തരവിട്ടത്.

പബ്ബ് രാത്രിയില്‍ അമിതമായ ശബ്ദത്തില്‍ പാട്ട് വയ്ക്കുന്നുവെന്ന പരാതിയുമായി നാട്ടുകാരാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സിലിനെ സമീപിച്ചത്. ഇക്കാര്യം പബ്ബ് അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും എടുക്കാത്ത സാഹചര്യത്തിലായിരുന്നു സിറ്റി കൗണ്‍സിലിന് പരാതി നല്‍കിയത്. രാത്രി 2 മണിവരെ ഇത്തരത്തില്‍ ഉച്ചത്തിലുള്ള പാട്ടും, ബാന്‍ഡ് പരിപാടിയും കാരണം നാട്ടുകാര്‍ ഏറെ ബുദ്ധിമുട്ടിയെന്ന് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് സിറ്റി കൗണ്‍സില്‍ പരാതിയുമായി കോടതിയെ സമീപിച്ചു. അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ട കോടതി പിഴയും, കേസ് നടത്തിപ്പ് ചെലവും അടയ്ക്കാന്‍ പബ്ബ് ഉടമകള്‍ക്ക് ഉത്തരവ് നല്‍കുകയായിരുന്നു. രണ്ട് മാസത്തിനകം തുക അടയ്ക്കണമെന്നാണ് വിധി.

Share this news

Leave a Reply

%d bloggers like this: