എയർഹോസ്റ്റസിന് നേരെ മോശം കമന്റടിച്ചെന്ന് ആരോപണം; ഹണിമൂൺ ആഘോഷിക്കാനെത്തിയ ദമ്പതികളിൽ ഭർത്താവിനെ വിമാനത്തിൽ നിന്നും പുറത്താക്കി

എയര്‍ഹോസ്റ്റസിനെ നേരെ മോശം കമന്റടിച്ചെന്ന കാരണം പറഞ്ഞ് യാത്രക്കാരനെ വിമാനത്തില്‍ കയറ്റാതെ അധികൃതര്‍. ഹണിമൂണ്‍ ആഘോഷത്തിന് യു.കെയില്‍ നിന്നും ഗ്രീസിലേയ്ക്ക് പോയ ദമ്പതികളിലെ ഭര്‍ത്താവിനെയാണ് എയര്‍ഹോസ്റ്റസിനോട് മോശം ഭാഷയിലുള്ള കമന്റടിച്ചെന്ന് ആരോപിച്ച് TUI വിമാനത്തില്‍ തിരികെ യാത്ര ചെയ്യുന്നത് വിലക്കിയത്.

വിമാനത്തില്‍ കയറിയ മൈക്കല്‍ നെല്‍സണ്‍, ഭാര്യ ലോറ എന്നിവര്‍ക്കായിരുന്നു ദുരനുഭവം. ഡ്രിങ്ക്‌സ് വിളമ്പുന്ന എയര്‍ ഹോസ്റ്റസിനോട് ‘താങ്കളുടെ ഡ്രോയറില്‍ നോക്കിക്കോട്ടെ’ എന്ന് മൈക്കല്‍ ചോദിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് ഫ്‌ളൈറ്റിലെ സ്റ്റാഫും ദമ്പതികളും തമ്മില്‍ തര്‍ക്കം നടക്കുകയും, ഭര്‍ത്താവിനെ കൊണ്ടുപോകാനാവില്ലെന്ന് ഫ്‌ളൈറ്റ് അധികൃതര്‍ വാശി പിടിച്ചതോടെ മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ ലോറയ്ക്ക് ഒറ്റയ്ക്ക് തിരികെ മാഞ്ചസ്റ്ററിലേയ്ക്ക് യാത്ര ചെയ്യേണ്ടിവരികയും ചെയ്തു.

അതേസമയം മെനു ലഭ്യമല്ലാത്തതിനാല്‍ മറ്റൊരാള്‍ക്ക് ഡ്രിങ്ക്‌സ് വിളമ്പുകയായിരുന്ന സ്റ്റ്യൂവാര്‍ഡിനോട്, ‘Can I have a look through your drawers, love?’ എന്ന് ചോദിക്കുക മാത്രമായിരുന്നു മൈക്കല്‍ ചെയ്തതെന്നും, അതില്‍ ദുരുദ്ദേശ്യമൊന്നും ഇല്ലായിരുന്നുവെന്നും ലോറ പറയുന്നു.

ഭര്‍ത്താവിന്റെ സംഭാഷണം കേട്ട പുറകിലിരുന്ന ഒരു ചെറുപ്പക്കാരന്‍ ചിരിക്കുകയും, ഭര്‍ത്താവിന് നാക്ക് പിഴച്ചതാണെന്ന് എയര്‍ ഹോസ്റ്റസിന് മനസിലായിരുന്നുവെന്നും ലോറ പറഞ്ഞു.

എന്നാല്‍ ഫ്‌ളൈറ്റ് മാനേജര്‍ക്ക് ഇത് ഇഷ്ടപ്പെടാതിരിക്കുകയും, തുടര്‍ന്ന് പ്രശ്‌നം ഉണ്ടാകുകയുമായിരുന്നു. ഓക്‌സിജന്‍ ലഭ്യതയുടെ കാരണം പറഞ്ഞ് ലോറയുടെയും, ചെറിയ മകളായ ലൂസിയുടെയും സീറ്റ് മാറ്റുക അടക്കം ഫ്‌ളൈറ്റ് അധികൃതര്‍ തങ്ങളെ ബുദ്ധിമുട്ടിച്ചുവെന്ന് ലോറ പറയുന്നു. മൈക്കല്‍ മാസ്‌ക് ശരിയായി ധരിച്ചില്ലെന്ന് പറഞ്ഞും പ്രശ്‌നമുണ്ടാക്കി. തങ്ങളെ കരുതിക്കൂട്ടി ബുദ്ധിമുട്ടിക്കും പോലെയായിരുന്നു മാനേജര്‍ പെരുമാറിയതെന്നും ലോറ ആരോപിച്ചു.

ഒടുവില്‍ ഗ്രീസിലെ Crete-യില്‍ എത്തിയശേഷം മൈക്കലിനെ മാഞ്ചസ്റ്ററിലേയ്ക്ക് തിരികെ TUI ഫ്‌ളൈറ്റില്‍ കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് ഫ്‌ളൈറ്റ് അധികൃതര്‍ അറിയിക്കുകയായിരുന്നു. മൈക്കലിന്റെ സ്വഭാവം കാരണവും, സുരക്ഷാപ്രശ്‌നങ്ങള്‍ കാരണവും ഇിന് സാധിക്കില്ലെന്ന് കാട്ടി കത്ത് നല്‍കുകയും ചെയ്തു.

അതേസമയം ഇദ്ദേഹത്തിനെ ആജീവനാന്തം വിലക്കിയിട്ടില്ലെന്നും, തിരികെ യാത്ര മാത്രമാണ് വിലക്കിയതെന്നും TUI പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: