Ryanair -ൽ പൈലറ്റായി ചരിത്രം കുറിച്ച് ഡബ്ലിനിലെ ജിജി തോമസ്; ആദ്യ മലയാളി വനിത

അയര്‍ലന്‍ഡിന്റെ ചരിത്രത്തിലാദ്യമായി ഒരു മലയാളി പൈലറ്റ്. Beaumont-ലെ ജിജി തോമസ് ആണ് Ryanair-ന്റെ വിമാനത്തിന് സാരഥ്യം വഹിച്ചുകൊണ്ട് ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിന് അഭിമാനമായിരിക്കുന്നത്.

ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റിയിലെ ഏവിയേഷന്‍ മാനേജ്‌മെന്റ് ബിരുദപഠനത്തിന് ശേഷം എയര്‍ ലിംഗസില്‍ Business Cargo Analyst ആയി ജോലി ചെയ്ത ജിജി, പിന്നീട് IAG Group-ല്‍ Insights Analyst ആയും സേവനമനുഷ്ഠിച്ചു. വീണ്ടും എയര്‍ ലിംഗസില്‍ തന്നെ Operations Planning Analyst ആയി തിരികെയെത്തിയ ജിജി, ഏതാനും നാള്‍ ജോലി ചെയ്ത ശേഷം തന്റെ ചിരകാലസ്വപ്‌നം സാക്ഷാത്കരിക്കാനായി കോര്‍ക്കിലെ AFTA-യില്‍ പൈലറ്റ് സ്റ്റഡീസിന് ചേരുകയായിരുന്നു.

പഠനം ഉന്നതനിലവാരത്തില്‍ പൂര്‍ത്തിയാക്കിയ ജിജിയുടെ പ്രതിഭ മനസിലായ Ryanair, വൈകാതെ തന്നെ തങ്ങളുടെ പൈലറ്റാകാന്‍ ഈ മിടുക്കിയെ ക്ഷണിച്ചു. ഇതോടെ ജിജിയുടെ ഏറെ നാളത്തെ സ്വപ്‌നമാണ് വാനോളം ഉയരത്തില്‍ പറന്നുയര്‍ന്നത്.

ഡബ്ലിനിലെ Ballyshannon-ല്‍ താമസിക്കുന്ന തോമസ് ഫിലിപ്പ്- റേച്ചല്‍ തോമസ് ദമ്പതികളുടെ മകളാണ് ജിജി തോമസ്. സഹോദരനായ ജിതിന്‍ തോമസ് Dundrum-ല്‍ റസ്റ്ററന്റ് മാനേജറായും, മറ്റൊരു സഹോദരനായ ജിബിന്‍ തോമസ് സ്ലൈഗോയിലെ Castle Dargan Resort-ല്‍ ജനറല്‍ മാനേജറായും ജോലി ചെയ്യുന്നു.

with Tánaiste  Leo Varadkar
Share this news

Leave a Reply

%d bloggers like this: