അയർലൻഡിലെ EY-ൽ ഇമിഗ്രേഷൻ അസിസ്റ്റൻറ് ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം; ഇന്ത്യക്കാർ അടക്കമുള്ളവർക്ക് വൻ അവസരം

EY Ireland-ല്‍ ഇമിഗ്രേഷന്‍ അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. ഡബ്ലിനിലെ ഓഫിസിലാകും നിയമനം. ലോകോത്തര കോര്‍പ്പറേറ്റ് ക്ലൈന്റുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും, ആകര്‍ഷകമായ ശമ്പളവുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യക്കാരടക്കമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരമാണ് ഇത്.

ഇമിഗ്രേഷന്‍, അഷ്വറന്‍സ്, ടാക്‌സ്, ഓഡിറ്റ്, സാമ്പത്തിക ഇടപാടുകള്‍ എന്നീ മേഖലകളില്‍ സേവനം നല്‍കിവരുന്ന അയര്‍ലന്‍ഡിലെ പ്രശസ്ത കമ്പനിയാണ് EY. Ernst & Group LLP ആണ് കമ്പനി ഉടമസ്ഥര്‍.

വിവിധ കമ്പനികളുടെ ഇമിഗ്രേഷന്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക, കുടിയേറ്റമാഗ്രഹിക്കുന്നവര്‍ക്ക് വേണ്ടുന്ന സഹായങ്ങളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുക, ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക, ഇമിഗ്രേഷനുമായി ബന്ധപ്പെട്ട കോണ്‍ഫറന്‍സ് കോളുകളില്‍ പങ്കെടുക്കുക, രാജ്യത്തെ കുടിയേറ്റവുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുക, സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള കുടിയേറ്റ അപേക്ഷകള്‍ തയ്യാറാക്കി നല്‍കുക തുടങ്ങിയവയാണ് ജോലി ഉത്തരവാദിത്തങ്ങള്‍. കമ്പനിയുടെ ഇമിഗ്രേഷന്‍ സേവനം നല്‍കിവരുന്ന ടീം അംഗമായി ആണ് ജോലി ചെയ്യേണ്ടിവരിക.

യോഗ്യതകള്‍:

മികച്ച കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ഉണ്ടായിരിക്കണം (സംസാരം, എഴുത്ത്).

ബിസിനസ് ലെറ്ററുകള്‍ തയ്യാറാക്കാനുള്ള കഴിവ്.

ഐറിഷ് ഇമിഗ്രേഷനുമായി ബന്ധപ്പെട്ട സാങ്കേതികമായ വിവരങ്ങള്‍ മനസിലാക്കിയെടുക്കാനുള്ള ആഗ്രഹം.

ഉപഭോക്താക്കളുമായി ഇടപഴകാനുള്ള കഴിവ് ഉണ്ടെങ്കില്‍ നല്ലത്.

സൂക്ഷ്മമായി കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ്.

ടീം ആയി ജോലി ചെയ്യാനുള്ള കഴിവ്.

ശാന്തസ്വഭാവം.

പെട്ടെന്ന് കാര്യങ്ങള്‍ പഠിച്ചെടുക്കാനും, ചിട്ടയായി ജോലി ചെയ്യാനുമുള്ള കഴിവ്.

MS Office അടക്കമുള്ള IT Skills.

Project Management Skills.

താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം:
https://careers.ey.com/ey/job/Dublin-2-Immigration-Assistant/716098801/

Share this news

Leave a Reply

%d bloggers like this: