ഈ വർഷത്തെ അയർലണ്ടിലെ വേനൽക്കാല ടെന്നീസ് ബോൾ ടൂർണമെന്റിന് ആവേശോജ്വല പര്യവസാനം – താലാ സൂപ്പർ കപ്പ് KCC- യ്ക്ക്

അയർലണ്ടിലെ പ്രമുഖ ടീമുകളുടെ ആഭിമുഖ്യത്തിൽ വേനൽക്കാലത്തു നടത്തിവരുന്ന ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഈ വർഷത്തെ കൊട്ടിക്കലാശം ആയി താലാ സൂപ്പർ കിങ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ താലാ സൂപ്പർ കപ്പ് KCC -യ്ക്ക്.

അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വന്ന 12 പ്രമുഖ ടീമുകൾ മാറ്റുരച്ച മത്സരങ്ങൾ സംഘാടന മികവ് കൊണ്ടും ക്രിക്കറ്റിന്റെ ആവേശം വാനോളം ഉയർത്തിയ മത്സരങ്ങൾ കൊണ്ടും ക്രിക്കറ്റ് പ്രേമികളുടെ പ്രശംസ പിടിച്ചു പറ്റി. ആവേശോജ്വലമായ ഫൈനൽ മത്സരത്തിൽ Galway Tuskers -നെ പരാജയപ്പെടുത്തി KCC ചാമ്പ്യന്മാർ ആയി.


Camile Thai, Spice bazar,Indie Weaves എന്നിവർ മുഖ്യ സ്പോണ്സർമാരായ മത്സരങ്ങളുടെ പ്രസക്ത ഭാഗങ്ങൾ Mollywood Ireland എന്ന യൂട്യൂബ് ചാനൽ നിങ്ങളുടെ മുന്നിൽ എത്തിക്കുന്നു. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച എല്ലാ ടീമുകൾക്കും, സ്പോണ്സരമാർക്കും മറ്റു വ്യക്തികൾക്കും താലാ സൂപ്പർ കിങ്സ് മനേജ്മെന്റ് പ്രത്യേകം നന്ദി രേഖപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: