അന്താരാഷ്ട്ര ആരോഗ്യ പുരസ്കാരം നേടിയ അയർലൻഡ് മലയാളി ജിൻസി ജെറിക്ക് ഡബ്ലിനിൽ സ്വീകരണം

ജനീവയില്‍ വച്ച് World Health Organization (WHO) നടത്തിയ International Conference on Prevention and Infection Control (ICPIC)-ല്‍ അഭിമാനകരമായ Innovation Awards of Excellence നേടി ചരിത്രം കുറിച്ച അയര്‍ലന്‍ഡ് മലയാളി ജിന്‍സി ജെറിക്ക് സ്വീകരണം നല്‍കുന്നു.

ഡബ്ലിനിലെ വാട്സാപ്പ് കൂട്ടായ്മയായ My Keralam In Ireland സംഘടിപ്പിക്കുന്ന സ്വീകരണപരിപാടി, വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ ഡബ്ലിനിലെ സിറ്റി വെസ്റ്റ് ഹോട്ടലിന് സമീപത്തുള്ള പാലാ സ്വദേശി കൊട്ടാരം റെജിയുടെ ഭവനത്തില്‍ വച്ചാണ് സംഘടിപ്പിക്കപ്പെടുന്നത്. വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ആയ റോയ് കുഞ്ചലക്കാട്ട്‌ സാരഥ്യം വഹിക്കും.

പരിപാടിയില്‍ പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യപ്രഭാഷണം നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് 25 പേര്‍ പരിപാടിയില്‍ നേരിട്ട് പങ്കെടുക്കും.

100-ലേറെ രാജ്യങ്ങളില്‍ നിന്നുമുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത കോണ്‍ഫറന്‍സില്‍ ഒന്നാം സ്ഥാനം നേടുകയെന്നത് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരു വ്യക്തിയെയും സംബന്ധിച്ചിടത്തോളം സ്വപ്‌നനേട്ടമാണ്. അയര്‍ലന്‍ഡ് മലയാളികള്‍ക്കിടയില്‍ തന്നെയുള്ള ജിന്‍സിയുടെ ഈ നേട്ടം അതിനാല്‍ത്തന്നെ ലോകമലയാളികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുകയാണ്.

കോവിഡ് പോലുള്ള രോഗങ്ങളുടെ പകര്‍ച്ച തടാന്‍ സഹായകമാകുന്ന microbiology rapid analysis and interpretation സോഫ്റ്റ് വെയര്‍ വിജയകരമായി നിര്‍മ്മിച്ചെടുത്തത് അടക്കമുള്ള പ്രധാനഗവേഷണങ്ങളാണ് ജിന്‍സിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഡബ്ലിനിലെ Mater Misericordiae University Hospital-ല്‍ Nursing in Infection Prevention and Control (IPC) അസിസ്റ്റന്റ് ഡയറക്ടറാണ് ജിന്‍സി. കേരളത്തില്‍ തൊടുപുഴയിലാണ് ജനനം.

Share this news

Leave a Reply

%d bloggers like this: