ഫ്രഞ്ച് പോലീസ് തേടിനടന്ന സീരിയൽ കില്ലർ പൊലീസിലെ തന്നെ അംഗം; 35 വർഷം സേനയെ വലച്ച കേസിന് അപ്രതീക്ഷിത പരിസമാപ്തി

ഫ്രഞ്ച് പോലീസ് കാലങ്ങളായി തേടിനടന്ന സീരിയല്‍ കില്ലര്‍ പോലീസിലെ തന്നെ ഒരാള്‍. സത്യമറിഞ്ഞ് പിടികൂടാനെത്തിയ പോലീസ് കണ്ടത് ആത്മഹത്യ ചെയ്ത നിലയില്‍ കിടക്കുന്ന കുറ്റവാളിയെ. കഴിഞ്ഞ 35 വര്‍ഷമായി രാജ്യത്തെ പോലീസ് സേനയെ വലച്ച കേസിന് അപ്രതീക്ഷിത അന്ത്യം.

1980-കള്‍ മുതല്‍ ഫ്രാന്‍സിലെ പാരിസില്‍ പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിക്കുക, കൊലപ്പെടുത്തുക, കൊലപാതകശ്രമങ്ങള്‍, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെ നടന്ന ഒരുപിടി തുടര്‍ കുറ്റകൃത്യങ്ങളിലെ പ്രതിയായ Francois Verove എന്ന 59-കാരനാണ് ഇത്രയും നാള്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടുകൊണ്ടിരുന്നത്. പോലീസ് സേനയില്‍ തന്നെയാണ് ഇയാള്‍ ജോലി ചെയ്യുന്നത് എന്നതും തന്റെ ചെയ്തികള്‍ മറച്ചുപിടിക്കാന്‍ ഇയാളെ സഹായിച്ചുവെന്ന് കരുതുന്നു.

എന്നാല്‍ വര്‍ഷങ്ങളോളം കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ പോലീസിന് പ്രതി പോലീസ്, സൈന്യം തുടങ്ങിയ ഏതെങ്കിലും സുരക്ഷാസേനയുടെ ഭാഗമായിരിക്കാമെന്ന് സംശയം തോന്നിത്തിടങ്ങിയിരുന്നു. തുടര്‍ന്ന് കുറ്റകൃത്യങ്ങള്‍ നടന്ന കാലത്ത് പാരിസില്‍ ഈ ജോലികള്‍ ചെയിതിരുന്ന 750-ഓളം പേരെ മജിസ്‌ട്രേറ്റ് ചോദ്യം ചെയ്യാനാരംഭിച്ചു ഇതില്‍ ഒരാള്‍ Verove ആയിരുന്നു. പക്ഷേ അപ്പോഴും സംശയമുന ഇയാളിലേയ്ക്ക് നീണ്ടിരുന്നില്ല.

ചോദ്യം ചെയ്യാന്‍ ഹാജരാകാനായി സെപ്റ്റംബര്‍ 24-നാണ് Verove-ന് സമന്‍സ് ലഭിച്ചത്. എന്നാല്‍ ഇയാളെ കാണാനില്ലെന്നാണ് ഭാര്യ അറിയിച്ചത്. പിന്നീട് രണ്ട് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 27-ന് മെഡിറ്ററേനിയന് സമീപത്തെ Grau-du-Roi റിസോര്‍ട്ടില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വയം ജീവനെടുക്കും മുമ്പ് താന്‍ കൊലകള്‍നടത്തിയതായി സമ്മതിക്കുന്ന ഒരു കത്തും ഇയാള്‍ എഴുതിവച്ചിരുന്നു.

മരണശേഷം ഉടനടി ഇയാളുടെ ഡിഎന്‍എ സാമ്പിള്‍ പരിശോധിച്ചതിനെത്തുടര്‍ന്ന്, കുറ്റകൃത്യങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ നിന്നും ലഭിച്ച സാമ്പിളുകളുമായി ഒത്തുവന്നുവെന്ന് പാരിസിലെ പ്രോസിക്യൂട്ടറായ Laure Beccuau വ്യക്തമാക്കി .1980-കളിലും, 90-കളിലും നടന്ന കുറ്റകൃത്യങ്ങളിലെ പിടികിട്ടാപ്പുള്ളിക്ക് അങ്ങനെ പരിസമാപ്തി.

നഗരത്തിലെ സുരക്ഷാജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ച ശേഷം പോലീസ് സേനയിലേയ്ക്ക് ഉയരുകയും, പിന്നീട് വിരമിക്കുകയും ചെയ്ത ആളായിരുന്നു Verove. 1997-ന് ശേഷം ഇയാള്‍ കുറ്റകൃത്യങ്ങളൊന്നും ചെയ്തിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരുപക്ഷേ ഇതും പ്രതിയെ കണ്ടെത്താന്‍ സങ്കീര്‍ണ്ണതയേറ്റിയിരിക്കാം.

Share this news

Leave a Reply

%d bloggers like this: