ഡബ്ലിനിൽ നിന്നും കാനഡയിലെ ടോറന്റോയിലേക്ക് നോൺ-സ്റ്റോപ്പ് വിമാന സർവീസുമായി WestJet

ഡബ്ലിനില്‍ നിന്നും കാനഡയിലെ ടൊറന്റോയിലേയ്ക്ക് നോണ്‍ സ്‌റ്റോപ്പ് വിമാനസര്‍വ്വീസുമായി WestJet. 2022 മേയ് 15 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

മെയ് 15 മുതല്‍ ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഉണ്ടാകുക. ജൂണ്‍ 2 മുതല്‍ ഇത് ദിവസേനയുള്ള സര്‍വീസുകളാക്കി മാറ്റും.

നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ- വിനോദ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് WestJet ചാഫ് കൊമേഴ്ഷ്യല്‍ ഓഫിസര്‍ John Weatherill പറഞ്ഞു.

പ്രഖ്യാപനത്തെ ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതരും സ്വാഗതം ചെയ്തു.

നിലവില്‍ കാനഡയിലെ Halifax, Calgary എന്നീ എയര്‍പോര്‍ട്ടുകളിലേയ്ക്ക് ഡബ്ലിനില്‍ നിന്നും WestJet സര്‍വീസ് നടത്തിവരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: