സ്വർണ്ണ പ്രഭയിൽ മിന്നിത്തിളങ്ങി ഡബ്ലിൻ; ബഹിരാകാശ ദൃശ്യം പങ്കുവച്ച് സഞ്ചാരി

ശൂന്യാകാശത്ത് നിന്നും പകര്‍ത്തിയ ഡബ്ലിന്റെ മനോഹരചിത്രം പങ്കുവച്ച് നാസ ബഹികാരാകാശ സഞ്ചാരിയായ Shane Kimbrough. രാജ്യാന്തര സ്‌പേസ് സ്റ്റേഷനില്‍ നിന്നുമാണ് ഇദ്ദേഹം സ്വര്‍ണ്ണവെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന ഡബ്ലിന്‍ നഗരത്തിന്റെ രാത്രിദൃശ്യം പകര്‍ത്തിയിരിക്കുന്നത്. സ്‌പേസ് സ്റ്റേഷന്‍ അയര്‍ലന്‍ഡിന് മുകളിലൂടെ സഞ്ചരിക്കവേ താഴെ മനോഹരമായ ഡബ്ലിന്‍ നഗരം പരന്നുകിടക്കുന്നത് കണ്ട Kimbrough മറ്റൊന്നുമാലോചിക്കാതെ ഷട്ടര്‍ ക്ലിക്ക് ചെയ്തു.

മുന്‍ യുഎസ് സൈനികനും, ഇപ്പോള്‍ നാസയുടെ ബഹാരാകാശ സഞ്ചാരിയുമായ Kimbrough കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത്തരത്തില്‍ ബഹിരാകാശത്ത് നിന്നുമെടുക്കുന്ന ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ തന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ച ചിത്രങ്ങളിലൊന്ന് ഡബ്ലിനാണെന്ന് പറയുകയാണ് Kimbrough. ട്വിറ്ററിലാണ് ഇദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. നേരത്തെ ഈജിപ്ത്, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ സ്ഥലങ്ങളുടെ ബഹിരാകാശദൃശ്യങ്ങള്‍ ഇദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

2021 ഏപ്രില്‍ മാസത്തില്‍ ഗവേഷണമാരംഭിച്ച Expedition 65 ക്രൂ അംഗമാണ് Kimbrough. ഈ മാസം അവസാനത്തോടെ സംഘം തിരികെ ഭൂമിയിലെത്തും. അടുത്ത വര്‍ഷം അയര്‍ലന്‍ഡ് സന്ദര്‍ശിക്കാനും 54-കാരനായ Kimbrough-ന് പദ്ധതിയുണ്ട്.

Share this news

Leave a Reply

%d bloggers like this: