Finglas-ൽ തോക്കുമായി രണ്ട് പേർ പിടിയിൽ; സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിനെക്കുറിച്ച് വിവരങ്ങൾ നൽകാൻ അഭ്യർത്ഥിച്ച് ഗാർഡ

ഡബ്ലിനിലെ Finglas-ല്‍ ഗാര്‍ഡ നടത്തിയ പതിവ് വാഹനപരിശോധനയ്ക്കിടെ തോക്കുമായി രണ്ടുപേര്‍ പിടിയില്‍. ബുധനാഴ്ച ഉച്ചയ്ക്ക് സിറ്റി സെന്റര്‍ ഭാഗത്തേയ്ക്ക് തിരിയുന്ന M50- ജങ്ഷനിലെ N2 അണ്ടര്‍പാസിന് സമീപത്ത് വച്ചാണ് 33, 20 പ്രായക്കാരായ രണ്ടുപേരെ തോക്കുമായി ഗാര്‍ഡ അറസ്റ്റ് ചെയ്തത്.

അതേസമയം ഇവര്‍ നിന്നിരുന്നതിന് കുറച്ചുമാറി ഒരു കറുത്ത ഫോക്‌സ് വാഗണ്‍ ഗോള്‍ഫ് കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. N2 പരിസരത്ത് ബുധനാഴ്ച പകല്‍ 11.45-നും 12.15-നും ഇടയില്‍ ഈ കാര്‍ കണ്ടവരോ, സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം കൈയിലുള്ളവരോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചിട്ടുണ്ട്. Garda Confidential Line- 1800 666 111 എന്ന നമ്പറിലോ സമീപത്തെ ഗാര്‍ഡ സ്റ്റേഷനിലോ ബന്ധപ്പെടാം.

Share this news

Leave a Reply

%d bloggers like this: