കോർക്കിലെ Bantry General Hospital-ൽ സന്ദർശക നിയന്ത്രണം; തീരുമാനം കോവിഡ് അടക്കമുള്ള രോഗവർദ്ധന കാരണം

കോര്‍ക്കിലെ Bantry General Hospital-ല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം. രാജ്യത്ത് കോവിഡ് അടക്കമുള്ള രോഗങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആശുപത്രി അധികൃര്‍ വ്യക്തമാക്കി. അതേസമയം ആശുപത്രി കോംപൗണ്ടില്‍ തന്നെ പ്രവര്‍ത്തിക്കുന്ന St. Joseph’s Residential Untit-ലേയ്ക്ക് സന്ദര്‍ശകവിലക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

ആശുപത്രിയില്‍ അഡ്മിറ്റായ രോഗികളില്‍ കോവിഡ് ബാധിതരല്ലാത്തവരെ സന്ദര്‍ശിക്കണമെങ്കില്‍ അവര്‍ മരണസാധ്യതയുള്ളവരായിരിക്കണം. അങ്ങനെയെങ്കില്‍ രണ്ട് ബന്ധുക്കള്‍ക്ക് മാത്രം അവരെ സന്ദര്‍ശിക്കാം.

കോവിഡ് കാരണം അതീവഗുരുതരാവസ്ഥയിലായി മരണസാധ്യതയോടെ കിടക്കുന്ന രോഗികളെ കാണാനായി പ്രവേശനം ഒരു ബന്ധുവിന് മാത്രം.

ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ കാണാനായി രണ്ട് ബന്ധുക്കള്‍ക്ക് എത്താം.

ആശുപത്രിയിലെ Local Injury Unit-ല്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടികളെ സന്ദര്‍ശിക്കാന്‍ രക്ഷിതാക്കളില്‍ ഒരാള്‍ക്ക് മാത്രമാണ് അനുവാദം.

കുട്ടികളെ ഒരു കാരണവശാലും രോഗികളെ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നും, നിലവിലെ നിയന്ത്രണങ്ങള്‍ പിന്നീട് പുനഃപരിശോധിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: