കോർക്കിൽ 40 പേർക്ക് ജോലിവാഗ്ദാനവുമായി Aspira; പ്രോജക്ട് മാനേജർ, ബിസിനസ് അനലിസ്റ്റ്, ടെക്നിക്കൽ വിദഗ്ദ്ധർ തുടങ്ങിയവർക്ക് അവസരം

കോര്‍ക്ക് നഗരത്തില്‍ 40 പേര്‍ക്ക് തൊഴിലവസരമൊരുക്കി കണ്‍സള്‍ട്ടിങ് സ്ഥാപനമായ Aspira. കോര്‍ക്കിലെ Penrose Dock-ലുള്ള തങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് മികച്ച ശമ്പളത്തോടെ 40 പേരെ പുതുതായി ജോലിക്കെടുക്കുന്നതായി കമ്പനി അറിയിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഇളവ് ചെയ്തതോടെ ബിസിസില്‍ വളര്‍ച്ചയുണ്ടായതായും, സേവനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ജോലിക്കാരെ ആവശ്യമായി വന്നിരിക്കുകയാണെന്നും കമ്പനി CEO Pat Lucey പറഞ്ഞു.

പ്രോജക്ട് മാനേജ്‌മെന്റ്, ഐടി സൊലൂഷന്‍സ് എന്നിവയാണ് Aspira നല്‍കിവരുന്ന സേവനങ്ങള്‍. യൂറോപ്പില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നവംബര്‍ മാസത്തോടെ പോര്‍ച്ചുഗലില്‍ പുതിയ ഓഫീസ് തുറക്കുമെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം മികച്ച ബിസിനസ് നടത്താന്‍ തങ്ങള്‍ക്കായെന്നും Lucey പറയുന്നു.

അടുത്ത 18 മാസത്തിനുള്ളില്‍ 40 ജോലി ഒഴിവുകളും പൂര്‍ത്തീകരിക്കാനാണ് തീരുമാനം. പ്രോജക്ട് മാനേജര്‍, ബിസിനസ് അനലിസ്റ്റ്, ടെക്‌നോളജി വിദഗ്ദ്ധര്‍ തുടങ്ങിയ തസ്തികകളിലാണ് നിയമനം. ഇതില്‍ പുതുതായി പഠിച്ചിറങ്ങിയ ഏറെപ്പേര്‍ക്ക് പ്രത്യേക അവസരം നല്‍കുമെന്നും കമ്പനി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: