അയർലൻഡ് പശ്ചാത്തലമാക്കി ‘സ്നേഹോദാരമെൻ നാവിൽ തൂകി’ റിലീസിങ്ങിനൊരുങ്ങുന്നു

12 Star Rhythms Ireland-ന്റെ ബാനറിൽ അയർലൻഡ് പശ്ചാത്തലമാക്കി ഗാൽവേ മലയാളി ശ്രീ.മാത്യൂസ് കരിമ്പന്നൂർ നിമ്മിക്കുന്ന ക്രിസ്തീയ ഭക്തിഗാന വീഡിയോ ‘സ്നേഹോദാരമെൻ നാവിൽ തൂകി’ റിലീസിങ്ങിനായി ഒരുങ്ങുന്നു. ശ്രീ.സുജൻ മലയിൽ ഗാനരചന നിർവഹിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ക്രിസ്തീയ ഭക്തിഗാനമേഖലയിൽ പ്രശസ്തനായ ശ്രീ.ജോബി കാവാലം ആണ്.

അതിമനോഹരമായി ഇതിലെ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീലക്ഷ്മിയിലൂടെ അയർലൻഡ് സംഗീത ലോകത്തിന് ഒരു പുതുമുഖ ഗായികയെ ഇതിലൂടെ പരിചയപ്പെടുത്തുന്നു. കേൾക്കും തോറും മനസുകളിൽ ആത്മചൈതന്യം നിറയുന്ന ഈ ഗാനം ദൃശ്യമനോഹരമാക്കിരിക്കുന്നത് പ്രശസ്ത സിനിമാറ്റോഗ്രാഫർ ഷൈജു ലൈവ് ആണ്. ജോബി കാവാലം മ്യൂസിക് ഡയറീസ് എന്ന യൂട്യൂബ് ചാനൽ വഴി ഗാനം ഉടൻ റിലീസ് ചെയ്യും.

Share this news

Leave a Reply

%d bloggers like this: