രജനികാന്തിന്റെ ‘അണ്ണാത്തേ’ തിയറ്ററുകളിലേക്ക്; നവംബർ 3 മുതൽ അയർലണ്ടിലും പ്രദർശനം; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനി ചിത്രം ‘അണ്ണാത്തേ’ തിയറ്ററുകളിലേയ്ക്ക്. ശിവ സംവിധാനം ചെയ്യുന്ന സിനിമ നവംബര്‍ 4-നാണ് ഇന്ത്യയില്‍ റിലീസ് എങ്കിലും നവംബര്‍ 3 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനമാരംഭിക്കും. ഇന്ത്യയ്ക്ക് പുറമെ മലേഷ്യ, യുഎസ്, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളിലെല്ലാം ഏറെ ആരാധകരുള്ള നടനാണ് രജനികാന്ത്.

DublinVue Cinemas, Liffey Valley, LimerickVue Cinemas എന്നീ തിയറ്ററുകളിലാണ് ചിത്രം അയര്‍ലണ്ടില്‍ പ്രദര്‍ശിപ്പിക്കുക. കോവിഡ് ലോക്ക്ഡൌണിന് ശേഷം ഇന്ത്യന്‍ സിനിമാരംഗത്ത് നിന്നുള്ള പ്രധാന റിലീസുകളിലൊന്നുമാണ് ‘അണ്ണാത്തേ.’

ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനായി: www.ebazaar.ie

സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ് എന്നിവരാണ് നായികമാര്‍. രജനികാന്തിന്റെ പഴയ ആക്ഷന്‍ ഹിറ്റുകള്‍ക്ക് സമാനമായി നിരവധി ആക്ഷന്‍ സീക്വന്‍സുകളാലും, തീപ്പൊരി ഡയലോഗുകളാലും സമൃദ്ധമായിരിക്കും ‘അണ്ണാത്തേ’ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

comments

Share this news

Leave a Reply

%d bloggers like this: