ചരിത്രത്തിലാദ്യമായി അമേരിക്കൻ പ്രസിഡന്റ് സ്ഥാനം കൈകാര്യം ചെയ്ത് വനിത; കമലാ ഹാരിസിന് അഭിമാനനേട്ടം

ചരിത്രത്തിലാദ്യമായി ഒരു വനിത യുഎസ് പ്രസിഡന്റ് പദവി കൈകാര്യം ചെയ്തു. പ്രസിഡന്റ് ഡോ ബൈഡന്‍ ആരോഗ്യസംബന്ധമായ കാര്യങ്ങള്‍ക്കായി ആശുപത്രിയിലായിരുന്ന ഒരു മണിക്കൂര്‍ 25 മിനിറ്റ് പ്രസിഡന്റിന്റെ ഓഫീസ് ഏറ്റെടുത്താണ് ഇന്ത്യന്‍ വംശജയും, വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ് ചരിത്രം സൃഷ്ടിച്ചത്.

വെള്ളിയാഴ്ചയാണ് കുടല്‍ സംബന്ധമായ രോഗം ബാധിച്ചതിനെത്തുടര്‍ന്ന് പരിശോധനയ്ക്കായി ബൈഡന്‍ ആശുപത്രിയില്‍ പ്രവേശിച്ചത്. പരിശോധനയ്ക്കിടെ അനസ്‌തേഷ്യ നല്‍കേണ്ടിവന്നതിനാല്‍ ഈ സമയം ഓഫീസ് കമലയെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. രാവിലെ 10.10-ന് ഔദ്യോഗികമായി അധികാര കൈമാറ്റം നടത്തി. 11.35-ഓടെ ബൈഡന്‍ തിരികെ ചുമതല ഏറ്റെടുത്തുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

ഇതിനു മുമ്പ് 2002, 2007 വര്‍ഷങ്ങളില്‍ അന്നത്തെ പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് ഡബ്ല്യു. ബുഷും സമാനമായ രീതിയില്‍ താല്‍ക്കാലികമായ അധികാര കൈമാറ്റങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ചരിത്രത്തിലാദ്യമായാണ് ഒരു വനിത അധികാരം കൈകാര്യം ചെയ്യുന്നത് എന്നതിനാലാണ് സംഭവം വലിയ വാര്‍ത്തയായത്. അമേരിക്കയുടെ ചരിത്രത്തില്‍ ഇന്നേ വരെ ഒരു വനിത പ്രസിഡന്റ് സ്ഥാനത്ത് എത്തിയിരുന്നില്ല.

Share this news

Leave a Reply

%d bloggers like this: