പൂച്ചട്ടികളിൽ വളർത്തിയ 85 കഞ്ചാവ് ചെടികളടക്കം 2 ലക്ഷം യൂറോയുടെ കഞ്ചാവുമായി നാല് പേർ പിടിയിൽ

പോട്ടുകളില്‍ വളർത്തിയ ചെടികളടക്കം 2 ലക്ഷത്തിലേറെ യൂറോയുടെ കഞ്ചാവുമായി സ്ലൈഗോയില്‍ നാല് പുരുഷന്മാര്‍ അറസ്റ്റില്‍. Ballymote പ്രദേശത്തെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് 68,000 യൂറോ വിലവരുന്ന 85 കഞ്ചാവ് ചെടികള്‍, 140,000 യൂറോ വിപണിമൂല്യമുള്ള കഞ്ചാവ് ഇലകള്‍ എന്നിവ ഗാര്‍ഡ പിടികൂടിയത്.

30-ലേറെ പ്രായമുള്ള രണ്ട് പേരെയും, 40-ലേറെ പ്രായമുള്ള വേറെ രണ്ട് പേരെയും അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു. ഇവരെ ഗാര്‍ഡ സ്റ്റേഷനുകളില്‍ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഗാര്‍ഡ വക്താവ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: