പോഷകസമൃദ്ധമായ ആഹാരം ഇല്ലായ്മയും, ക്ഷുദ്രജീവികളുടെ ഉപദ്രവവും; വൈകല്യമുള്ളവരെ താമസിപ്പിക്കുന്ന 12 കേന്ദ്രങ്ങൾ നിലവാരത്തിനും താഴെയെന്ന് Hiqa

വൈകല്യമുള്ളവരെ താമസിപ്പിക്കുന്ന അയര്‍ലണ്ടിലെ 12 കേന്ദ്രങ്ങള്‍ നിലവാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതായി Health Information and Quality Authority (Hiqa). രാജ്യത്തെ ആശുപത്രികള്‍, കെയര്‍ ഹോമുകള്‍, മറ്റ് ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവയുടെ ഗുണനിലവാരം പരിശോധിച്ച് നടപടികളെടുക്കുന്ന സ്വതന്ത്ര സമിതിയാണ് Hiqa.

29 പരിശോധനകളാണ് തങ്ങള്‍ നടത്തിയതെന്നും, ഇതില്‍ 17 കേന്ദ്രങ്ങള്‍ മികച്ച നിലവാരത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് തങ്ങള്‍ കണ്ടെത്തിയതായും Hiqa വ്യക്തമാക്കി. ബാക്കി 12 എണ്ണം ആവശ്യമായ നിലവാരം ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഗുണനിലവാരമില്ലാത്ത 12 കേന്ദ്രങ്ങളില്‍ ഏഴെണ്ണം HSE-ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇവയിലൊന്നിന് തീപിടിത്തം അണയ്ക്കാനുള്ള സാമഗ്രികളുടെ ലഭ്യത അടിയന്തരമായി ഉറപ്പുവരുത്താന്‍ നോട്ടീസ് നല്‍കിയതായും Hiqa അറിയിച്ചു.

മറ്റ് കേന്ദ്രങ്ങളില്‍ കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കാതിരിക്കുക, മേല്‍നോട്ടത്തിലും, നടത്തിപ്പിലും വീഴ്ച വരുത്തുക തുടങ്ങിയ പ്രശ്‌നങ്ങളാണ് കണ്ടെത്തിയത്. കൃത്യമായി ജീവനക്കാര്‍ ഇല്ലാത്തതും, അന്തേവാസികളുടെ ക്ഷേമം ഉറപ്പുവരുത്താത്തും, തീയണയ്ക്കാനുള്ളവ അടക്കമുള്ള സുരക്ഷാ സാമഗ്രികളുടെ ഇല്ലായ്മയുമാണ് മറ്റ് പ്രശ്‌നങ്ങള്‍.

Nua Healthcare Services Limited നടത്തിവരുന്ന ഒരു കേന്ദ്രത്തില്‍ ക്ഷുദ്രജീവികളുടെ ശല്യം ഗൗനിക്കാതിരിക്കുന്നതായും, ആവശ്യത്തിന് പോഷകസമൃദ്ധമായ ആഹാരം നല്‍കാത്തതായും ശ്രദ്ധയില്‍പ്പെട്ടു. ഇവിടെ അന്തേവാസികളുടെ അവകാശങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തതായും Hiqa പറയുന്നു.

അതേസമയം മറ്റ് പല കേന്ദ്രങ്ങളും വൈകല്യമുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ വലിയ കാര്യങ്ങള്‍ ചെയ്യുന്നവയാണെന്നും Hiqa പ്രത്യേകം പരാമര്‍ശിക്കുന്നു. ഇവയില്‍ Sligo-യിലെ ഒരു സെന്ററും, Nua Healthcare Services Limited-ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന Laois-ലെ സെന്ററും ഉള്‍പ്പെടുന്നു.

HSE, Kerry Parents and Friends Association, Muiríosa Foundation, Nua Healthcare Services Limited, Praxis Care, RehabCare, and Saint Patrick’s Centre Kilkenny എന്നിവയിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ് മികച്ച നിലവാരം ഉറപ്പുവരുത്തുന്ന 17 കേന്ദ്രങ്ങള്‍.

Share this news

Leave a Reply

%d bloggers like this: