പ്രശസ്തമായ Krispy Kreme-ന്റെ രണ്ടാമത്തെ ഡോനട്ട് സ്റ്റോർ Swords-ൽ പ്രവർത്തനമാരംഭിച്ചു

പ്രശസ്ത അമേരിക്കന്‍ ഡോനട്ട് കമ്പനി Krispy Kreme-ന്റെ പുതിയ ഷോറൂം Swords-ല്‍ പ്രവര്‍ത്തനമാരംഭിച്ചു. Swords-ലെ Pavilions Shopping Centre-ലാണ് അയര്‍ലണ്ടിലെ രണ്ടാമത്തെ സ്റ്റോര്‍ Krispy Kreme തുറന്നിരിക്കുന്നത്.

2018-ല്‍ Blanchardstown-ല്‍ കമ്പനി തങ്ങളുടെ ആദ്യ ഐറിഷ് സ്റ്റോര്‍ തുറന്നിരുന്നു. Krispy Kreme ഡോനട്ടുകള്‍ക്ക് ആവശ്യക്കാരേറിയതാണ് പുതിയ സ്റ്റോര്‍ തുറക്കാന്‍ തങ്ങള്‍ക്ക് പ്രേരണയയാതെന്ന് കമ്പനി പറയുന്നു.

അതേസമയം കമ്പനി നേരത്തെ തന്നെ തങ്ങളുടെ ഡോനട്ടുകള്‍ Tesco, Circle K സ്‌റ്റോറുകള്‍ വഴി പിപണിയിലെത്തിക്കുന്നുണ്ട്.

സാധാരണ ദിവസങ്ങളില്‍ രാവിലെ 8 മണിമുതലാണ് Swords-ലെ സ്‌റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കുക.

comments

Share this news

Leave a Reply

%d bloggers like this: