അയർലണ്ടിലെ അനധികൃത കുടിയേറ്റക്കാർക്ക് നിയമപരമായി താമസം ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കൽ ഇന്നുമുതൽ

മതിയായ രേഖകളില്ലാതെ അയര്‍ലണ്ടില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക്, നിയമപരമായി താമസാനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കല്‍ ഇന്നുമുതല്‍. ഇന്നു മുതല്‍ അടുത്ത ആറ് മാസം വരെ ഇത്തരത്തിലുള്ള കുടിയേറ്റക്കാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും താമസാനുമതിക്കായി അപേക്ഷകള്‍ സമര്‍പ്പിക്കാം.

കുറഞ്ഞത് നാല് വര്‍ഷമെങ്കിലും രാജ്യത്ത് രേഖകളില്ലാതെ താമസിച്ചവര്‍ക്കാണ് അപേക്ഷ നല്‍കാനുള്ള അവസരം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്ളവരാണെങ്കില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം താമസിച്ചിരിക്കണം. ചെറിയ കുറ്റകൃത്യങ്ങളില്‍ പെട്ടതല്ലാതെ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവരായിരിക്കണമെന്നത് നിര്‍ബന്ധമാണ്.

അതേസമയം സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ക്കുള്ളില്‍ വരുന്നവര്‍ക്ക് മാത്രമേ താമസാനുമതി നല്‍കൂ. ഇവര്‍ക്ക് ഇമിഗ്രേഷന്‍ പെര്‍മിഷന്‍ നല്‍കുകയും, റസിഡന്‍സി സ്റ്റാറ്റസ് നിയമപരമായി അംഗീകരിക്കുകയും ചെയ്യും. ഇതോടെ രാജ്യത്ത് നിയമപരമായി തൊഴിലെടുക്കാനുള്ള അവകാശവും ഇവര്‍ക്ക് ലഭിക്കും.

ഇത്തരത്തില്‍ നിയമപരമായി അനുമതി ലഭിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ഭാവിയില്‍ ഐറിഷ് പൗരത്വം ലഭിക്കാനും സാധ്യതയുണ്ട്.

https://inisonline.jahs.ie എന്ന ലിങ്ക് വഴി ജൂലൈ 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

കുടുംബംഗങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള ഫീസ് 700 യൂറോ ആണ്. വ്യക്തികള്‍ക്ക് 550 യൂറോയും.

താമസത്തിന് അനുമതി ലഭിക്കുന്നപക്ഷം തദ്ദേശസ്ഥാപനത്തില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനായി 300 യൂറോ കൂടി വ്യക്തികള്‍ പിന്നീട് നല്‍കണം.

അഭയാര്‍ത്ഥി പട്ടികയിലുള്ളവര്‍ക്ക് ഫീസ് ഇല്ല.

രാജ്യത്ത് അകദേശം 17,000 കുടിയേറ്റക്കാര്‍ രേഖകളില്ലാതെ താമസിക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ 3,000 പേര്‍ കുട്ടികളാണ്.

മാനദണ്ഡങ്ങള്‍ പാലിക്കുന്നവരാണെങ്കില്‍ രാജ്യം വിടാന്‍ ഓര്‍ഡര്‍ ലഭിച്ചവര്‍ക്കും അപേക്ഷ നല്‍കാവുന്നതാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

comments

Share this news

Leave a Reply

%d bloggers like this: