വിദേശ നഴ്സുമാരുടെ റെജിസ്ട്രേഷൻ നടപടികളിലെ കാലതാമസം – തുടർനടപടികളുമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട്

വിദേശ നഴ്സുമാരുടെ റെജിസ്ട്രേഷൻ നടപടികളിലെ കാലതാമസവും മറ്റു അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) ഭാരവാഹികൾ NMBI(Nursing and Midwifery Board of Ireland) C.E.O ഷീല മക്ക്ലെല്ലാണ്ട്, NMBI റെജിസ്ട്രേഷൻ ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥർ, NMBI എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് മേധാവി കരോലിൻ ഡോണോഹൂ എന്നിവരുമായി സംഘടിപ്പിച്ച തുടർചർച്ചയിൽ ആരാധ്യനായ ഇന്ത്യൻ അംബാസഡർ ശ്രീ അഖിലേഷ് മിശ്രയും ആദ്യാവസാനം പങ്കെടുത്തു. ഫെബ്രുവരി 8 ചൊവാഴ്ച 11 മണിക്ക് ഓൺലൈനിൽ ആണ് മീറ്റിംഗ് നടന്നത്.  

കൺവീനർ  വർഗ്ഗീസ് ജോയ്, ട്രഷറർ രാജിമോൾ മനോജ്, നാഷണൽ മെമ്പർഷിപ് കോർഡിനേറ്റർ വിനു കൈപ്പിള്ളി എന്നിവർ MNI-യെ പ്രതിനിധീകരിച്ചു മീറ്റിങ്ങിൽ പങ്കെടുത്തു.  മുൻപ് മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ ഡിസംബർ 7-ന്  നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലൻഡ് (NMBI) സി ഇ ഒ ഷീല മക്ക്ലെലാൻണ്ടുമായി ഐറിഷ് നഴ്സസ്  ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (INMO) ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഡോ: എഡ്‌വേർഡ് മാത്യൂസിന്റെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്യുകയും പ്രശ്‌നം എത്രയും വേഗം പരിഹിക്കണം എന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. അതിന്റെ ഫലമായി  ഗ്രേഡ് 4 രെജിസ്ട്രേഷൻ കേസ് ഓഫിസർമാരുടെ  10 ഫുൾ ടൈം പുതിയ തസ്തികൾ (3 പെർമെനന്റ്, 7 താൽക്കാലികം) NMBI  വിജ്ഞാപനം ചെയ്തിരുന്നു.


റെജിസ്ട്രേഷൻ നടപടികൾ പൊതുവിൽ വേഗത്തിലായി തുടങ്ങിയെങ്കിലും ചില ഉദ്യോഗാർത്ഥികൾ അവരുടെ ഡിസിഷൻ ലെറ്റർ ലഭിക്കുന്നതിലെ കാലതാമസം MNI യെ അറിയിക്കുകയും ആ പരാതികൾ MNI ഉടനെതന്നെ NMBI-യെ അറിയിക്കുകയും അവ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഡിസിഷൻ ലെറ്റർ ലഭിച്ചു ആപ്റ്റിട്യൂഡ് ടെസ്റ്റിനോ അഡാപ്റ്റേഷനോ വേണ്ടി അയർലണ്ടിലെത്തിയ ഉദ്യോഗാർത്ഥികളോട് NMBI വീണ്ടും രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നത് മൂലം ഉണ്ടാകുന്ന കാലതാമസം പരിഹരിക്കണമെന്ന ആവശ്യം  MNI ഭാരവാഹികൾ ശക്തമായി ഉന്നയിച്ചു. അതുകൂടാതെ ആപ്റ്റിട്യൂഡ് ടെസ്റ്റോ അഡാപ്റ്റേഷനോ പരാജയപ്പെടുന്ന നഴ്സുമാർക്ക് വീണ്ടും റെജിസ്ട്രേഷന് അപേക്ഷിക്കുകയും ചെയ്യേണ്ടി വരികയും ഡിസിഷൻ ലെറ്റർ ലഭിക്കാറാവുമ്പോഴേക്കും IELTS/OET-യുടെ കാലാവധി കഴിയുകയും അവർക്കും വീണ്ടും IELTS/OET എഴുതേണ്ടി വരികയും ചെയ്യുന്നു എന്ന പ്രശ്നവും NMBI സി ഇ ഓയുടെ ശ്രദ്ധയിൽ പെടുത്തി.

പ്രശ്നം അനുഭാവപൂർണ്ണമായി പരിഗണിക്കുകയും പരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യാമെന്ന് സി ഇ ഓ ഉറപ്പു നൽകി. ഓവർസീസ് നഴ്സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ MNIയുമായി സഹകരിച്ചു പ്രവർത്തിക്കാൻ NMBI സന്നദ്ധമാണെന്ന് സി ഇ ഷീല മക്ക്ലെല്ലാണ്ട് അറിയിച്ചു. എംബസ്സിയുടെ ഭാഗത്തുനിന്നും ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന്  അംബാസഡർ യോഗത്തിൽ ഉറപ്പു നൽകി.

മൈഗ്രന്റ് നഴ്സസ് അയർലണ്ടിൽ ഫ്രീ മെമ്പർഷിപ് എടുക്കുന്നതിനു താഴെക്കാണുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക
https://migrantnurses.ie/join-mni/

Share this news

Leave a Reply

%d bloggers like this: