ഡോണെഗൽ കെയർ ഹോമിൽ നിന്ന് അന്യായമായി പിരിച്ചുവിട്ട കെയർ വർക്കർക്ക് 14,000 യൂറോ നഷ്ടപരിഹാരം

92 വയസ്സുള്ള ഒരു റെസിഡന്റിന്റെ ടോയ്‌ലറ്റ് അഭ്യർത്ഥനയ്‌ക്ക് മറുപടിയായി “വേണമെങ്കിൽ കിടക്കയിൽ കിടന്ന് സാധിക്കണം ” എന്ന് ബ്രാഡ്‌ലിയെന്ന പേരുള്ള കെയർ വർക്കർ പറഞ്ഞപ്പോൾ ഡോണഗലിലെ ഒരു കെയർ ഹോം ഓപ്പറേറ്റർക്ക് ചിലവായത് 14,377 യൂറോ..!

പ്രസ്തുത സംഭവത്തിന് ശേഷം ബ്രാഡ്‌ലിയെ 2019 ജൂലൈയിൽ ,അന്യായമായി പിരിച്ചുവിട്ടതായി Workplace Relations Commission (WRC) ജഡ്ജ് , ഷെയ് ഹെൻറി കണ്ടെത്തിയതിനെ തുടർന്നാണി വിധി . സൗത്ത് ഡൊണഗലിലെ Drumhill Inn Ltd ലെ ഓപ്പറേറ്റർ ആണ് ബ്രാഡ്‌ലിയെ പിരിച്ചു വിട്ടത്.

ബ്രാഡ്‌ലിയെ അന്യായമായി പിരിച്ചുവിട്ടതിന് 13,350 യൂറോ നഷ്ടപരിഹാരം നൽകാനും, മുൻ‌കൂർ നോട്ടീസ് അയക്കാതിനുമായി 1,027 യൂറോ അധികമായി നൽകാനും ഹെൻറി കെയർ ഹോം ഓപ്പറേറ്ററോട് ഉത്തരവിട്ടു.
മിസ് ബ്രാഡ്‌ലിയെ പിരിച്ചു വിട്ടതിൽ ഉചിതമായ നടപടിക്രമങ്ങളുടെ അഭാവമുണ്ടെന്നും ജഡ്ജ് വ്യക്തമാക്കി.

2019 ജൂലൈ 20-ന്, ബ്രാഡ്‌ലി തന്റെ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുമ്പോൾ പ്രായമായ (92) ഒരു സ്ത്രീ പുലർച്ചെ രണ്ട് മണിയോടെ ടോയ്‌ലറ്റിൽ പോവാൻ സഹായം ആവശ്യപ്പെട്ടു.
തുടർന്ന് ബ്രാഡ്‌ലി അന്തേവാസിയെ സഹായിക്കുകയും ചെയ്തു ..എന്നാൽ അൽപ സമയത്തിന് ശേഷം വീണ്ടും ടോയ്‌ലറ്റിൽ പോകാൻ അന്തേവാസി സഹായത്തിനായി അഭ്യർഥിച്ചു.

ബ്രാഡ്‌ലി “അത് കിടക്കയിൽ തന്നെ ചെയ്യണം” എന്ന് മറുപടി നൽകിയതായി റസിഡന്റ് ആരോപിച്ചു, കൂടാതെ “ഇവിടെ നിങ്ങൾ മാത്രമാണ് താമസക്കാരിയെന്ന് കരുതുന്നുണ്ടോ? 48 താമസക്കാരുണ്ട്! നിങ്ങൾ 47 ആണ്.” ബ്രാഡ്‌ലി ഇങ്ങനെ രൂക്ഷമായി ചോദിച്ചതായും റസിഡന്റ് സൂചിപ്പിച്ചു.

സംഭവത്തെത്തുടർന്ന്, പ്രായമായ താമസക്കാരി വളരെ അസ്വസ്ഥയാകുകയും ഭയക്കുകയും ചെയ്തു തുടർന്ന് മകളെ ബന്ധപ്പെടുകയും ചെയ്തുവെന്ന് കെയർ ഹോം അധികൃതർ പറഞ്ഞു.

പ്രായമായ താമസക്കാരിയുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ, മിസ് ബ്രാഡ്‌ലിയെ മാനേജരുടെ ഓഫീസിലേക്ക് വിളിപ്പിക്കുകയും രാജിക്കത്ത് എഴുതിവാങ്ങുകയും ചെയ്തു.. സാധുവായ രാജിയാണെന്ന് കെയർ ഹോം ആരോപിക്കുന്ന ഒരു കടലാസിൽ ഒപ്പിടാൻ നഴ്സിംഗ് ഹോം ഓപ്പറേറ്റർ Ms ബ്രാഡ്‌ലിയെ നിർബന്ധിക്കുകയും ചെയ്തു.

സമ്മർദ്ദത്തിലൂടെ ഒരു ജീവനക്കാരനെ നിർബന്ധിത രാജിക്ക് പ്രേരിപ്പിച്ച് കടലാസിൽ എഴുതിവാങ്ങുന്നത് രാജിയില്ല , മറിച്ച് പിരിച്ചുവിടൽ അഥവാ /അന്യായമായ പിരിച്ചുവിടലിന് തുല്യമാണ്” ബ്രാഡ്‌ലിയുടെ വക്താക്കളായ കാനി കോർബറ്റ് സോളിസിറ്റേഴ്‌സ് വാദിച്ചു.

ബ്രാഡ്‌ലിക്കെതിരായ പരാതി പുറത്തുവന്നപ്പോഴും സമ്മർദപരമായ പിരിച്ചുവിടൽ ന്യായികരിക്കാനാവില്ലെന്ന് അഭിഭാഷകർ പറഞ്ഞു.”അതിനാൽ പരാതിക്കാരന്റെ സാധുവായ രാജിയല്ലെന്നും കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: