5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾളുടെ കോവിഡ് വാക്‌സിനേഷൻ ; രക്ഷിതാക്കൾക്ക് ഇന്ന് മുതൽ ഓൺലൈനായി ബുക്ക് ചെയ്യാം

അഞ്ചിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ അപ്പോയിന്റ്‌മെന്റുകൾക്ക് ഇന്നു മുതൽ ഓൺലൈനായി ബുക്ക് ചെയ്യാം.

ബുക്ക് ചെയ്തതിന് ശേഷം ഈ പ്രായത്തിലുള്ള കുട്ടികളുടെ രക്ഷകർത്താവിന് അവർക്ക് അനുയോജ്യമായ സമയത്ത് വാക്സിൻ എടുക്കാൻ കുട്ടിയുമായി ക്ലിനിക്കിലെത്താം ,”നാഷണൽ ഇമ്മ്യൂണൈസേഷൻ ഓഫീസിലെ പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ.ലൂസി ജെസ്സോപ്പ് പറഞ്ഞു.

“മാതാപിതാക്കൾക്ക് കുട്ടികളുടെ വാക്‌സിനെക്കുറിച്ചുള്ള സംശയങ്ങൾ തീർക്കാൻ , HSE പോലുള്ള വിശ്വസനീയമായ ഉറവിടങ്ങൾ ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശമുണ്ട്.

മാതാപിതാക്കൾ തിരക്കിലാവുമെന്നതിനാൽ അവർക്ക് അനുയോജ്യമായ ഒരു സമയവും ക്ലിനിക്കും തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട് , മിഡ് ടെം ബ്രേക്ക് പോലെയുള്ള അവസരം കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും.

Share this news

Leave a Reply

%d bloggers like this: