12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന് ആരോഗ്യവകുപ്പ്

അയർലണ്ടിലെ 12-15 വയസ് പ്രായമുള്ള എല്ലാ കുട്ടികൾക്കും കോവിഡ്-19 വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.ഇതിന്റെ ഭാഗമായി National Immunisation Advisory Committee യിൽ (NIAC) നിന്നുള്ള പുതിയ ശുപാർശകൾ ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി അംഗീകരിച്ചു

Pfizer/BioNTech നിർമ്മിക്കുന്ന Comirnaty എന്ന mRNA വാക്സിനിൻറെ ഒരു ബൂസ്റ്റർ ഡോസ് പ്രാഥമിക വാക്സിൻ സൈക്കിൾ പൂർത്തിയായതിന് ശേഷം ആറ് മാസത്തിന്റെ കാലയളവിൽ നൽകണമെന്നാണ് NIAC യുടെ നിർദ്ദേശം.

12 മുതൽ 15 വയസ്സ് വരെ പ്രായമുള്ളവർക്ക് അടുത്തകാലത്ത് കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിൽ കുറഞ്ഞത് ആറ് മാസത്തേക്ക് ബൂസ്റ്റർ ഡോസ് മാറ്റിവയ്ക്കണമെന്നും NIAC നിർദ്ദേശങ്ങളിലുണ്ട്.

മുതിർന്നവരിൽ mRNA വാക്സിൻ ഉപയോഗിച്ചുള്ള ബൂസ്റ്റർ ഡോസ് ഗുരുതരമായ രോഗങ്ങളിൽ നിന്നും മെച്ചപ്പെട്ട സംരക്ഷണം നൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു.
മുതിർന്നവരിൽ ബൂസ്റ്റർ നൽകിയതിന് ശേഷം കോവിഡ് രോഗം മൂർച്ഛിച്ച് ആശുപത്രി പ്രവേശന സാധ്യതയും ഗണ്യമായി കുറഞ്ഞതായി NIAC സൂചിപ്പിച്ചു.

“ഇസ്രായേലിന്റെ ബൂസ്റ്റർ പ്രോഗ്രാമിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച് , അഞ്ച് മുതൽ ആറ് മാസം മുമ്പ് വാക്സിനേഷൻ പ്രാഥമിക വാക്‌സിനേഷൻ എടുത്ത അതേ പ്രായത്തിലുള്ളവരെ അപേക്ഷിച്ച് ബൂസ്റ്റർ ഡോസിന് ശേഷം 12-15 വയസ് പ്രായമുള്ള കുട്ടികളിലും യുവാക്കളിലും സ്ഥിരീകരിച്ച അണുബാധയുടെ തോതിൽ ഗണ്യമായ കുറവുണ്ടായതായി കാണിക്കുന്നു.

നിരവധി രാജ്യങ്ങളിലെ കണക്കനുസരിച്ച് COVID-19 ബൂസ്റ്റർ വാക്‌സിനുകൾ ഫലപ്രദമാണെന്നാണ് കണ്ടെത്തലുകൾ.അതിനാൽ ഇപ്പോൾ ലഭ്യമായ 5-11 വയസ്സ് പ്രായമുള്ള കുട്ടികളുടെ വാക്‌സിൻ എത്രയും വേഗം കുട്ടികൾ സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

“ബൂസ്റ്റർ ഡോസ് കിട്ടിയവർക്ക് അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്നും, രോഗം ബാധിച്ചാൽ,ഗുരുതരമാവില്ലെന്നും പഠനങ്ങൾ കാണിക്കുന്നു. നിങ്ങൾക്ക് ഇതുവരെ ബൂസ്റ്റർ ലഭിച്ചിട്ടില്ലെങ്കിൽ, എത്രയും വേഗം സ്വീകരിക്കുക – അത് നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ളവരെയും സംരക്ഷിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: