ചെലവ് കുറഞ്ഞ വീട് സ്വന്തമാക്കാനുള്ള അവസരമൊരുക്കി ഡബ്ലിൻ കൗണ്ടി കൗൺസിൽ, Kilcarbery Grange സ്കീമിലുൾപ്പെട്ട വീടുകളുടെ അപേക്ഷ മാർച്ച് 1 മുതൽ

സൗത്ത് ഡബ്ലിൻ കൗണ്ടി കൗണ്സിലിന്റെ ചെലവ് കുറഞ്ഞ വീടുകൾക്കുള്ള പൈലറ്റ് സ്‌കീമിൽ ഉൾപ്പെട്ട 3,4 ബെഡ്‌റൂം വീടുകൾ സ്വന്തമാക്കാനിതാ ഒരു സുവർണ്ണാവസരം.

സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെയും Adwood ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് Kilcarbery Grange scheme. മോർട്ട്ഗേജ് അംഗീകാരമുള്ളവർക്കും ആദ്യമായി വീട് വാങ്ങുന്നവർക്കുമാണ് ഈ സ്‌കീമിൽ അപേക്ഷിക്കാൻ അർഹത.

വീട് വാങ്ങുന്നവർ അടയ്‌ക്കേണ്ട ഏറ്റവും കുറഞ്ഞ വില €245,600 ഉം പരമാവധി വില €285,300 ഉം ആയിരിക്കും.

യോഗ്യരായ എല്ലാ അപേക്ഷകരുടെയും വീടുകളുടെ അലോക്കേഷൻ ക്രമം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും.

അപേക്ഷ നൽകാനുള്ള യോഗ്യത ഇനിപ്പറയുന്നവയാണ്

1 .അപേക്ഷകന്റെ കുടുംബം മൂന്നോ അതിലധികമോ ആളുകൾ അടങ്ങിയതായിരിക്കണം.
2 .ആദ്യമായി വീട് വാങ്ങുന്നവരും മോർട്ട്ഗേജ് അംഗീകാരവും ഉള്ളവരുമായിരിക്കണം
3 .കുടുംബ വരുമാനം €73,362 അല്ലെങ്കിൽ അതിൽ കുറവോ ആയിരിക്കണം
4 ഈ സ്‌കീമിൽ ഉൾപ്പെട്ട വീടുകളിൽ 50 % വീടുകൾ ,കുറഞ്ഞത് പന്ത്രണ്ട് മാസമായി സൗത്ത് ഡബ്ലിൻ അഡ്മിനിസ്ട്രേറ്റീവ് ഏരിയയിൽ താമസിക്കുന്ന അപേക്ഷകർക്ക് മാറ്റിവെയ്ക്കപ്പെട്ടിട്ടുള്ളതാണ്.

ഓൺലൈൻ അപേക്ഷകൾ 2022 മാർച്ച് 1 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ സ്വീകരിക്കും മാർച്ച് 11 വൈകുന്നേരം 4.00 മണി വരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കും.

ഓൺലൈൻ ആപ്ലിക്കേഷൻ സംവിധാനത്തിലൂടെ മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ.
അപേക്ഷകർ ആദ്യം കൗൺസിലിന്റെ ഹൗസിംഗ് ഓൺലൈൻ (HOL) സിസ്റ്റത്തിൽ “ഒരു പുതിയ ക്ലയിന്റ് ആയി രജിസ്റ്റർ ചെയ്യണം” (കൂടുതൽ വിവരങ്ങൾക്ക് https://www.sdcc.ie/en/services/housing/housing-online/ കാണുക). ഒരിക്കൽ രജിസ്റ്റർ ചെയ്‌താൽ, അപേക്ഷകർക്ക് HOL-ൽ ലോഗിൻ ചെയ്യാനും നിങ്ങൾക്ക് Affordable Homes അപേക്ഷ മാർച്ച് 1 മുതൽ വെബ്‌പേജ് സജീവമായാൽ ഇവിടെ സമർപ്പിക്കാനും കഴിയും.

കൂടുതൽ വിശദാംശങ്ങൾക്ക് http://www.kilcarberygrange.ie എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share this news

Leave a Reply

%d bloggers like this: