കോവിഡ് നിയന്ത്രണങ്ങളിലെ ഇളവ്, ഫ്ലൂ കേസുകളിൽ മൂന്നിരട്ടി വർദ്ധനവ്.

അയർലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷം ഫ്ലൂ കേസുകളിൽ വൻ വർദ്ധനവ്. കഴിഞ്ഞയാഴ്ച പനി ബാധിച്ചരുടെ എണ്ണത്തിൽ മൂന്നിരട്ടിയോളമാണ് വർധനവുണ്ടായത്.

ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്റർ പുതുതായി 113 ഫ്ലൂ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ഇൻഫ്ലുവൻസ കേസുകളിൽ മൂന്നിരട്ടി വർധിച്ചു. മുമ്പത്തെ ആഴ്ച ഇത് 37 ആയിരുന്നു.

കഴിഞ്ഞ ആഴ്‌ച റിപ്പോർട്ട് ചെയ്ത രോഗികളുടെ ശരാശരി പ്രായം 25 വയസ്സായിരുന്നു, അതേസമയം 17 ശതമാനം രോഗികൾ ആശുപത്രിയിൽ കിടത്തിച്ചികിത്സയിലായിരുന്നു .അവരുടെ ശരാശരി പ്രായം 65 ആണ്.

ഇപ്പോൾ കേസുകളിൽ ഉണ്ടായിരിക്കുന്ന വർദ്ധനവ് കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിച്ചതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡൊണഗൽ ജിപി സിയാറൻ ഫിയറ് പറഞ്ഞു.

“കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഫ്ലൂ കേസുകൾ വർദ്ധിച്ചു, തുടർന്നും വർധിക്കാനാണ് സാധ്യത. അടുത്ത രണ്ടാഴ്‌ചകളിൽ റെക്കോർഡ് ഫ്ലൂ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാമെന്നും കോവിഡിനെ കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നതിന്റെ ഒരു കാരണം, മരണനിരക്ക് വളരെ ഉയർന്നതാണ്, പക്ഷേ ഫ്‌ളുവിന്‌ കാര്യമായ മരണനിരക്ക് ഉണ്ട്, പ്രത്യേകിച്ച് കൂടുതൽ പ്രായമായവരിലും ദുർബലരായ രോഗികളിലും, വാക്സിനേഷൻ അപകടസാധ്യതകൾ ഗണ്യമായി കുറയ്ക്കുന്നു”.എന്നും അദ്ദേഹം പറയുകയുണ്ടായി .

“ഫാർമസികളിലൂടെയും വാക്സിനേഷൻ സെന്റെറുകളിലൂടെയും തുടങ്ങി എല്ലാ ചാനലുകളിലൂടെയും ഞങ്ങൾ ബൂസ്റ്ററുകൾ വാഗ്ദാനം ചെയ്യുന്നത് തുടരുകയാണ്.”അദ്ദേഹം കൂട്ടിച്ചേർത്തു .

കോവിഡ് -19 വാക്‌സിൻ ബൂസ്റ്ററുകൾ ഏറ്റെടുക്കുന്നതിൽ അയർലൻഡ് യൂറോപ്യൻ യൂണിയനിൽ ഏഴാം സ്ഥാനത്തേക്ക് താഴ്ന്നതോടെയാണ് പുത്തിയ പദ്ധതിയായ കോവിഡ് വാക്സിൻ തുള്ളി എടുക്കൽ നടപ്പിലാക്കുന്നത് .

മാൾട്ടയിലെ മൊത്തം ജനസംഖ്യയുടെ 65 ശതമാനവും അധിക ഡോസ് എടുത്തവരാണ് ബ്ലോക്കിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത് . അയർലണ്ടിന്റെ നിരക്ക് 56 ശതമാനമാണ് ബെൽജിയം, ഡെൻമാർക്ക്, ഫ്രാൻസ്, ഇറ്റലി, പോർച്ചുഗൽ എന്നിവയേക്കാൾ കുറഞ്ഞ നിരക്കാണിത്.

Share this news

Leave a Reply

%d bloggers like this: