ഉക്രൈന് സഹായമായി ഐറിഷ് ടിവി ഷോയിലൂടെ സമാഹരിച്ചത് 3 മില്യണ്‍ യൂറോ

ഉക്രൈന്‍ ജനതയെ സഹായിക്കാനുള്ള റെഡ് ക്രോസ് ക്യാംപെയിന്റെ ഭാഗമായി ഐറിഷ് ടിവി പരിപാടി Late Late ലൂടെ സമാഹിച്ചത് മൂന്ന് മില്യണ്‍ യൂറോ. വെള്ളിയാഴ്ച RTE ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത പ്രത്യേക എപ്പിസോഡിലൂടെയായിരുന്നു ധനസമാഹരണം. പരിപാടിയില്‍ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ, ക്യാംപെയിനര്‍ Adi Roche‍ , ഹോളിവുഡ് താരം Alan Cumming എന്നിവര്‍ അഥിതികളായിരുന്നു. പ്രമുഖ മ്യൂസിക് ബാന്റായ Aslan പ്രത്യേക പെര്‍ഫോമന്‍സും പരിപാടിയുടെ ഭാഗമായുണ്ടായിരുന്നു.

ഐറിഷ് ജനതയുടെ അകമഴിഞ്ഞ പിന്തുണയ്ക്കും, സഹായത്തിനും നന്ദിയറിയിച്ചു കൊണ്ട് ഐറിഷ് റെഡ്ക്രോസിന്റെ ട്വീറ്റും ഇന്നലെ പുറത്തുവന്നിരുന്നു. വെള്ളിയാഴ്ച ലഭിച്ച മൂന്ന് മില്യണ്‍ ഉള്‍പ്പെടെ ക്യാംപെയിനിന്റെ ഭാഗമായി ഇതുവരെ 8.8 മില്യണ്‍ യൂറോ സമാഹരിക്കാന്‍ കഴിഞ്ഞതായും റെഡ് ക്രോസ് അറിയിച്ചു.

നേരത്തെ ഉക്രൈന് സഹായമായി ഐറിഷ് ജനതയുടെ പേരില്‍ 10 മില്യണ്‍ യൂറോ നല്‍കുമെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ പ്രഖ്യാപിച്ചിരുന്നു. സഹായമായി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച 10 മില്യണ്‍ യൂറോയ്ക്ക് പുറമേയാണ് ഇത്.

Share this news

Leave a Reply

%d bloggers like this: