സെന്റ് പാട്രിക് ദിനത്തിന്റെ ഭാഗമായി ഡബ്ലിൻ എയർപ്പോർട്ട് പ്രതീക്ഷിക്കുന്നത് 8 ലക്ഷത്തിലധികം യാത്രക്കാരെ

ഈ വര്‍ഷത്തെ സെന്റ് പാട്രിക് ദിനത്തിന്റെ ഭാഗമായി മാര്‍ച്ച് 12 മുതല്‍ 24 വരെയുള്ള പന്ത്രണ്ട് ദിവസങ്ങളില്‍ ഡബ്ലിന്‍ വിമാനത്താവളം വഴി സഞ്ചരിക്കാനൊരുങ്ങുന്നത് 800000 ലധികം യാത്രക്കാര്‍. മാര്‍ച്ച് 17 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലാണ് ഡബ്ലിന്‍ വിമാനത്താവളം ഏറ്റവും കുൂടുതല്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്നത്. ഈ നാല് ദിവസ കാലയളവില്‍ മാത്രം 77000 ലധികം യാത്രക്കാര്‍ ഡബ്ലിനിലൂടെ യാത്ര ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി പൊലിമ നിറഞ്ഞ ആഘോഷങ്ങളായിരുന്നു സെന്റ് പാട്രിക് ദിനത്തിന്റെ ഭാഗമായി അയര്‍ലന്റില്‍ ന‌ടന്നിരുന്നത്. എന്നാല്‍ ഇത്തവണ പൊലിമയൊട്ടും കുറയ്ക്കാതെയുള്ള ആഘോഷങ്ങള്‍ക്കാണ് രാജ്യം തയ്യാറെടുക്കുന്നത്.

കണക്ഷന്‍സ് എന്ന തീമിനെ ആസ്പദമാക്കിയാണ് ഇത്തവണത്തെ സെന്റ് പാട്രിക് ദിനാഘോഷങ്ങള്‍ രാജ്യത്ത് നടക്കുക. രണ്ട് വര്‍ഷത്തിന് ശേഷം ലോകത്തെ അയര്‍ലന്‍ഡുമായി റീകണക്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു തീം. വരും ദിവസങ്ങളില്‍ ഡബ്ലിന്‍ ആസ്ഥാനമായി നിരവധി ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഡബ്ലിന്‍ എയര്‍പ്പോര്‍ട്ടാണ് ആഘോഷപരിപാടികളുടെ മുഖ്യ സ്പോണ്‍സര്‍‍.

കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും തിരക്കേറിയ ദിവസങ്ങള്‍ക്കാണ് ‍‍ഡബ്ലിന്‍ വിമാനത്താവളം സാക്ഷിയാവാനിരിക്കുന്നത്. യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ സെക്യൂരിറ്റി സ്ക്രീനിങ്ങിനായുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കണമെന്ന് വിമാനത്താവള അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സെക്യൂരിറ്റി സ്ക്രീനിങ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ ഡബ്ലിന്‍ വിമാനത്താവളത്തിന്റെ വെബ്സൈറ്റിലും നല്‍കിയിട്ടുണ്ട്. യാത്ര ചെയ്യാനുള്ള ടെര്‍മിനല്‍ സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാര്‍ നേരത്തെ തന്നെ അറിഞ്ഞുവയ്ക്കാനും, ദീര്‍ഘദൂര യാത്രികര്‍ ഫൈറ്റ് സമയത്തിന്റെ മൂന്ന് മണിക്കൂര്‍ മുന്‍പും, ഹൃസ്വദൂര യാത്രികള്‍ രണ്ട് മണിക്കുര്‍ മുന്‍പും എയര്‍പോര്‍ട്ടില്‍ എത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

Share this news

Leave a Reply

%d bloggers like this: