ടുള്ളമോർ മാർ ബസേലിയസ് ഇടവക മുൻ ഭദ്രാസന കൗൺസിൽ അംഗം ടോമി ജേക്കബ് അന്തരിച്ചു

ടുള്ളമോര്‍ മാര്‍ ബസേലിയസ് ഇടവകയുടെ ആരംഭ കാലഘട്ടത്തിലെ പ്രവര്‍ത്തകനും, ഇടവകയിലെ ട്രസ്റ്റിയും, ഭദ്രാസന കൗണ്‍സില്‍ അംഗവും ആയിരുന്ന ടോമി ജേക്കബ് അന്തരിച്ചു. അയര്‍ലണ്ടില്‍ നിന്നും പിന്നീട് ഓസ്‌ട്രേലിയയിലേയ്ക്ക് മാറിയ അദ്ദേഹം, കുറച്ചുകാലമായി ഡാര്‍വിനിലായിരുന്നു താമസിച്ചുവന്നിരുന്നത്.

വീട്ടില്‍ വച്ച് കുഴഞ്ഞുവീണ ശേഷം മരണം സംഭവിക്കുകയായിരുന്നു. മരണ കാരണം ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. നാട്ടില്‍ കോതമഗംലം സ്വദേശിയാണ്.

ടോമി ജേക്കബിന്റെ നിര്യാണത്തില്‍ അയര്‍ലണ്ട് പാത്രിയാര്‍ക്കല്‍ വികാരിയേറ്റ് അനുശോചനം അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: