മൺസ്റ്റർ ജീസസ് യൂത്ത് നടത്തുന്ന ENLIGHTEN: ഇനി ഒരാഴ്ച മാത്രം

കോർക്കിലെ ബാലിൻലൂ നെമോ റെൻജേർസ് GAA ഹാളിൽ വച്ച് മാർച്ച് 26 ശനിയാഴ്ച നടത്തപ്പെടുന്ന എൻലൈറ്റെൻ എന്ന ഏകദിന പ്രോഗ്രാമിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 09.00 മുതൽ വൈകിട്ട് 04.30 വരെയുള്ള പരിപാടികളിൽ പ്രവാസ ജീവിതത്തിനു മുതൽക്കൂട്ടാകുന്ന ക്ലാസുകൾ, ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കൽ, ആഘോഷകരമായ ദിവ്യബലി, ആരാധന, കുമ്പസാരം, ചെറുനാടകം, ലൈവ് മ്യൂസിക് സ്റ്റേജ് ഷോ എന്നിവയെല്ലാം ഈ ദിവസത്തെ മനോഹരമാക്കാൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

കുടുംബത്തോടെ പങ്കെടുക്കുന്നവരുടെ കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പ്രോഗ്രാമും ഇതേ സ്ഥലത്ത് അന്നേ ദിവസം ഒരുങ്ങുന്നു. ഈ ആഘോഷത്തിൽപങ്കെടുക്കാൻ മൺസ്റ്റർ റീജിയണിൽ ഉള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി എൻലൈറ്റെന്റെ സംഘാടകരായ മൺസ്റ്റർ ജീസസ് യൂത്ത് അറിയിച്ചു. അന്നേ ദിവസത്തെ ഭക്ഷണം ക്രമീകരിക്കുന്നതിന്, പ്രോഗ്രാമിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള ലിങ്കും ഇതോടൊപ്പം ചേർക്കുന്നു.

https://forms.gle/hBzKHpqc7zKTinRr7

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുവാൻ അപേക്ഷിക്കുന്നു.

ജിയോ ജെയിംസ്: 0892532466
മെൽവിൻ റഫയെൽ: 0894618650
ജസ്റ്റീന എബ്രഹാം: 0876706753

Share this news

Leave a Reply

%d bloggers like this: