സന്തോഷ വാർത്ത! അയർലണ്ടിനെ കാത്തിരിക്കുന്നത് തെളിഞ്ഞ ദിനങ്ങൾ; 17 ഡിഗ്രി വരെ ചൂട് ഉയരാം

അയര്‍ലണ്ടില്‍ വരും ദിവസങ്ങളില്‍ സുഖകരമായ കാലാവസ്ഥയായിരിക്കുമെന്ന പ്രവചനവുമായി Met Eireann. ഇന്നലെ (ശനിയാഴ്ച) ഈ വര്‍ഷം ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും ചൂടേറിയ ദിവസമാകുമെന്ന് യു.കെയിലെ കാലാവസ്ഥാ വിദഗ്ദ്ധര്‍ നേരത്തെ പ്രവചിച്ചിരുന്നു. വെള്ളിയാഴ്ച തുടര്‍ച്ചയായി 11 മണിക്കൂര്‍ വെയില്‍ ലഭിച്ചിരുന്നു.

അടുത്ത ഏതാനും ദിവസത്തേയ്ക്ക് രാജ്യത്ത് നല്ല വെയിലും, സുഖകരമായ ചൂടും ലഭിക്കുമെന്നാണ് Met Eireann പറയുന്നത്. യൂറോപ്പിലാകമാനം ഇപ്പോഴുള്ള മര്‍ദ്ദമാണ് ഇതിന് കാരണം. നിലവില്‍ ഡെന്മാര്‍ക്കിനടുത്തായാണ് മര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്.

അടുത്തയാഴ്ചയിലും രാജ്യമെങ്ങും തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ഒന്നോ രണ്ടോ ദിവസം മാത്രം ചെറിയ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു.

10 മുതല്‍ 16 ഡിഗ്രി സെല്‍ഷ്യസ് വരെയാകും വരും ദിവസങ്ങളിലെ ശരാശരി അന്തരീക്ഷ താപനില. മധ്യപ്രദേശങ്ങളിലും, വടക്ക്-പടിഞ്ഞാറന്‍ മേഖലയിലുമാകും വെയില്‍ ഏറ്റവുമധികം ലഭിക്കുക.

ഇന്ന് (ഞായറാഴ്ച) മേഘാവൃതമായ ആകാശമായിരിക്കും. 13 ഡിഗ്രി വരെ താപനില ഉയരാം. ചെറിയ ചാറ്റല്‍ മഴയും പെയ്‌തേക്കാം.

അടുത്തയാഴ്ച പൊതുവെ നല്ല വെയില്‍ ലഭിക്കും. 17 ഡിഗ്രി വരെ അന്തരീക്ഷ താപനില ഉയരാം.

Share this news

Leave a Reply

%d bloggers like this: