അയർലണ്ടിൽ ചിത്രീകരിച്ച മനോഹരമായ മ്യൂസിക് ആൽബം ‘ഹിമ’ യൂട്യൂബിൽ റിലീസ് ചെയ്തു

ശിശിരമാസത്തിലെ കുളിരുള്ള പ്രഭാതത്തിൽ, തളിരിലത്തുമ്പിൽനിന്നും ഇറ്റുവീഴുന്ന ഹിമകണം പോലെ, പ്രണയാർദ്രഹൃദയങ്ങളെ തഴുകിയുണർത്തുന്ന മനോഹരമായ ഒരു ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം; “ഹിമ” എന്ന album song ഇന്ന് മോഷൻഹണ്ട് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.

പ്രണയത്തിന്റെ വർണ്ണക്കൂട്ടുകളും അയർലണ്ടിന്റെ പ്രകൃതിരമണീയതയും സമന്വയിപ്പിച്ച ഈ മനോഹരമായ ആൽബത്തിന്റെ ആശയവും, സിനിമോട്ടോഗ്രാഫിയും, സംവിധാനവും അയർലൻഡിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ ബിജു മുള്ളൻകുഴിത്തടത്തിലിന്റേതാണ്. നിർമ്മാണം, രശ്മി വർഗ്ഗീസ്. (HSE – Ireland)

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നവരുടെ കൂട്ടായ്മയിൽ രൂപംകൊണ്ട ഈ ഗാനത്തിലെ ദീപ്തമായ പ്രണയഭാവങ്ങൾക്ക് സ്‌ക്രീനിൽ മിഴിവേകിയിരിക്കുന്നത് അയർലണ്ടിൽ താമസമാക്കിയിട്ടുള്ള , 2013ൽ, വേൾഡ് മലയാളീ കൌൺസിൽ സംഘടിപ്പിച്ച “മിസ്സ്. മലയാളി, അയർലൻഡ്”, മത്സരവിജയി രേഷ്മ റാണിയുടെയും (HSE – Ireland) ജേക്കബ് മാത്യുവിന്റേയും (HSE – Ireland) ഊർജ്ജസ്വലമായ അഭിനയമികവാണ്. നീനു മനീഷിന്റെ (Staff Nurse) ശ്രുതിമധുരമായ വരികൾക്ക് ശബ്ദം നൽകിയത്, പ്രശസ്ത ഗായികയും, ഡോക്ടറുമായ ബിന്ധ്യാ സാജനാണ് (Bahrain). സംഗീത സംവിധാനം ശ്രീ. ഹേമന്ത് പള്ളത്ത് (Safety Officer, Dubai). കൊച്ചിയിലെ POP Studio വിൽ റെക്കോർഡിങ് നടത്തിയ “ഹിമ”ത്തിന്റെ ഓർക്കസ്ട്രേഷനും, പ്രോഗ്രാമിങ്ങും, മിക്സിങ്ങും നിർവഹിച്ചിരിക്കുന്നത് വിഷ്ണു ശിവനാണ്. വീണ: സൗന്ദർ രാജൻ. ഹിമത്തിന്റെ Voice Over Mixing & Poster design എന്നിവ ജോയ്‌സൺ ജോയ് (F F Media) ആണ് ചെയ്തിരിക്കുന്നത്.

താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ പ്രേക്ഷകലോകത്തിന് ഈ ഗാനം ആസ്വദിക്കാവുന്നതാണ്:

Share this news

Leave a Reply

%d bloggers like this: