അത്യാഹിത വിഭാഗം ബ്യൂമോണ്ട് ആശുപത്രിയിൽ നിന്നും മാറ്റണമെന്ന് INMO

ബ്യൂമൗണ്ട് ഹോസ്പിറ്റലിലെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ അത്യാഹിത വിഭാഗം ആശുപത്രിയിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് Irish Nurses and Midwives Organisation (INMO). “ബ്യൂമോണ്ടിലെ സഹപ്രവർത്തകർ കടുത്ത സമ്മർദ്ദത്തിലാണ്. മാനേജ്‌മെന്റ് ഇടപെട്ട് പ്രദേശത്തെ സ്വകാര്യ ആശുപത്രികളുടെ സഹായം തേടേണ്ട സമയമാണിത്, അതേസമയം, സ്ഥിതിഗതികൾ അങ്ങേയറ്റം ആശങ്കാജനകമാണെന്നും INMO ഇൻഡസ്ട്രിയൽ റിലേഷൻസ് ഓഫീസർ Maurice Sheehan പറഞ്ഞു.

ഇന്നലെ ബ്യൂമോണ്ട് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച 20 രോഗികൾക്കും ബെഡ് കിട്ടിയില്ലെന്നും ഇത് താങ്ങാവുന്ന ശേഷിയിലധികമാണെന്നും.. ഇതിന് പുറമെ അത്യാഹിത വിഭാഗത്തിൽ ഇപ്പോൾ ആവശ്യത്തിന് ജീവനക്കാരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ നിലവിലെ പ്രതിസന്ധി ജീവനക്കാർക്ക് അധികം സമ്മർദ്ദം സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതേതുടർന്ന് GPs, minor and rapid injury clinics എന്നിവയും ആവശ്യം അനുസരിച്ച് നഗരത്തിലെ മറ്റ് അത്യാഹിത വിഭാഗങ്ങളും ബദൽ മാർഗങ്ങളായി ഉപയോഗിക്കാൻ പൊതുജനങ്ങളെ അറിയിക്കാൻ ബ്യൂമോണ്ടിലെ INMO അംഗങ്ങൾ ആശുപത്രി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യം ഈസ്റ്ററിന്റെ അവധി ദിനങ്ങളിലേക്ക് കടക്കുമ്പോൾ ആശുപത്രിയിലെ അത്യാഹിത വിഭാഗങ്ങളിലെ തിരക്ക് ഇനിയും വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ ഈ കാലയളവിൽ രോഗികളെ ഉൾക്കൊള്ളാനുള്ള ശേഷി വർധിപ്പിക്കാൻ ആശുപത്രി എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ഐഎൻഎംഒ പ്രസിഡന്റും ബ്യൂമോണ്ട് എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ എഎൻപിയുമായ Karen McGowan പറഞ്ഞു:

comments

Share this news

Leave a Reply

%d bloggers like this: