ഡബ്ലിൻ സിറ്റി സെന്ററിൽ ചെറുപ്പക്കാനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു; ഒരാൾ അറസ്റ്റിൽ

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ആക്രമണത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരന്‍ ആശുപത്രിയില്‍. ഞായറാഴ്ച പുലര്‍ച്ചെ 2.30-ഓടെ D’Olier Street ജങ്ഷനിലാണ് സംഭവം. 20-ലേറെ പ്രായമുള്ള ഇദ്ദേഹം നിലവില്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ പിന്നീട് അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് ഗാര്‍ഡ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് കില്‍ഡെയറിലെ ഒരു വീട്ടില്‍ നിന്നും ഇയാളെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share this news

Leave a Reply

%d bloggers like this: