ഡോണഗലിൽ ആക്രമണത്തിൽ പരിക്കേറ്റ് ചെറുപ്പക്കാരൻ ആശുപത്രിയിൽ; ഒരാൾ പിടിയിൽ

കൗണ്ടി ഡോണഗലില്‍ നടന്ന ആക്രമണത്തില്‍ ചെറുപ്പക്കാരന് ഗുരുതര പരിക്ക്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് Castlefin-ലുള്ള Emmet Park പ്രദേശത്ത് വച്ച് 20-ലേറെ പ്രായമുള്ള ആള്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

സംഭവസ്ഥലത്ത് നിന്നും 30-ലേറെ പ്രായമുള്ള ഒരാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

പരിക്കേറ്റയാള്‍ നിലവില്‍ ലെറ്റര്‍കെന്നി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമാണെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: